ഇസ്രയേല്‍ സനായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ നിന്ന്. Image Credit: X/EasternVoices

TOPICS COVERED

യെമന്‍ തലസ്ഥാനമായ സനായില്‍ ഇസ്രയേലിന്‍റെ വ്യോമാക്രണം. ഞായറാഴ്ച ഉച്ചയോടെയാണ് മേഖലയില്‍ വലിയ സ്ഫോടനങ്ങളുണ്ടായത്. സനായിലെ പ്രസിഡന്‍റിന്‍റെ കൊട്ടാരവും ഹൂതി മിസൈല്‍ ബേസുകളുമാണ് ഇസ്രയേല്‍ ലക്ഷ്യമിട്ടതെന്നാണ് വിവരം. സനായില്‍ ഇസ്രയേല്‍ ആക്രമണം നടന്നതായി ഹൂതികളുടെ നിയന്ത്രണത്തിലുള്ള അല്‍– മസീറ സ്ഥിരീകരിച്ചു.

സനായിലെ നഗരസഭാ കെട്ടിടത്തിന് നേരെയാണ് വ്യോമാക്രമണമെന്നും നാശനഷ്ടമുണ്ടായെന്നും ഹൂതികള്‍ എപിയോട് പറഞ്ഞു. സനായ്ക്കൊപ്പം തുറമുഖ നഗരമായ ഹുദൈദയിലും ആക്രമണമുണ്ടായതായി ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.  സനായിലെ എണ്ണ ശുദ്ധീകരണ ശാലയിലും പവര്‍ സ്റ്റേഷനിലുമാണ് ആക്രമണമെന്ന് അല്‍– മസീറ റിപ്പോര്‍ട്ട് ചെയ്തു. സനായിലെ പ്രസിഡന്‍റ് കോംപ്ലക്സ് അടക്കം ലക്ഷ്യമിട്ടതായി ഇസ്രയേലി മാധ്യമമായി ചാനല്‍ 12 റിപ്പോര്‍ട്ട് ചെയ്തു.  

ഹൂതികള്‍ക്കെതിരായ പ്രത്യാക്രമണമെന്ന് ഇസ്രയേല്‍ പ്രതികരിച്ചു. വെള്ളിയാഴ്ച ഇസ്രയേല്‍ നഗരങ്ങള്‍ ലക്ഷ്യമിട്ട് ഹൂതികള്‍ മിസൈലാക്രമണം നടത്തിയിരുന്നു. വെള്ളിയാഴ്ചയിലെ വ്യോമാക്രമണത്തില്‍ ഹൂതികള്‍ ക്ലസ്റ്റര്‍ വാര്‍ഹെഡുകള്‍ ഉപയോഗിച്ചിരുന്നതായി ഇസ്രയേല്‍ എയര്‍ ഫോഴ്സിന്‍റെ പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. നിലവിലെ സംഘര്‍ഷത്തില്‍ ഹൂതികള്‍ ഇത്തരം യുദ്ധോപകരണം ഉപയോഗിക്കുന്നത് ആദ്യമായാണ്. 

2023 ഒക്ടോബര്‍ 7 ആക്രമണത്തിന് ശേഷം തുടങ്ങിയ ഇസ്രയേല്‍– ഹമാസ് യുദ്ധത്തിനൊപ്പം ഹൂതികള്‍ ഇസ്രയേലിനെ ആക്രമിക്കുന്നുണ്ട്. പലസ്തീന് പിന്തുണ നല്‍കുന്നതിനാണ് ആക്രമണമെന്നാണ് ഹൂതികളുടെ വാദം. ചെങ്കടലില്‍ സ്വാധീനമുള്ള ഹൂതികള്‍ 100 ലധികം കപ്പലുകളാണ് ഒരു വര്‍ഷത്തിനിടെ ആക്രമിച്ചത്. 

ENGLISH SUMMARY:

Yemen airstrike hits Sanaa. Israeli forces reportedly targeted Houthi missile bases and the presidential palace in Sanaa following Houthi attacks on Israeli cities.