എഐ നിര്‍മ്മിത പ്രതീകാത്മക ചിത്രം

TOPICS COVERED

അമിതഭാരമുള്ള ഭാര്യ ദേഹത്തേക്ക് വീണതിനെ തുടര്‍ന്ന് ഭര്‍ത്താവ് മരണപ്പെട്ടു. നൂറ് കിലോയിലധികം ഭാരം ഭാര്യയ്ക്കുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓഗസ്റ്റ് 11ന് പോര്‍ച്ചുഗലില്‍ നടന്ന സംഭവം സമൂഹമാധ്യമത്തില്‍ ചര്‍ച്ചയാണ്. പോർട്ടോയ്ക്കു സമീപം കാമ്പൻഹയിലായിരുന്നു ദമ്പതികള്‍ താമസിച്ചിരുന്നത്. 

രാവിലെ കിടക്കയില്‍ നിന്ന് എഴുന്നേറ്റ പിന്നാലെ ഭാര്യ കാല്‍വഴുതി തറയില്‍ കിടന്നുറങ്ങുകയായിരുന്ന ഭര്‍ത്താവിന്‍റെ ദേഹത്തേക്ക് വീഴുകയായിരുന്നു എന്നാണ് വിവരം. കട്ടിലിനും ചുമരിനുമിടയില്‍ എഴുന്നേല്‍ക്കാനാകാത്തവിധം ഇരുവരും കുടുങ്ങിപ്പോയി. 60കാരി ഉച്ചത്തില്‍ നിലവിളിച്ചതോടെ അയല്‍വാസികള്‍ ഓടിയെത്തി ഇവരെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ അത് അങ്ങേയറ്റം ശ്രമകരമായിരുന്നു. ഇതിനിടെ ഭര്‍ത്താവ് ശ്വാസം കിട്ടാതെ പിടയുകയായിരുന്നു. 

വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്സ് സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അഞ്ച് കരുത്തരായ യുവാക്കള്‍ ചേര്‍ന്നാണ് സ്ത്രീയെ ഉയര്‍ത്തിയത്. ഇതിനിടെ 59 വയസ്സുകാരനായ ഭര്‍ത്താവിന് ഹൃദയാഘാതമുണ്ടായി. അബോധാവസ്ഥയിലായ ഇയാള്‍ ഉടന്‍ തന്നെ മരണപ്പെടുകയും ചെയ്തു. 

59കാരന്‍റേത് അപകടമരണം എന്നാണ് പൊലീസ് റിപ്പോര്‍ട്ട്. ഇത്തരമൊരു സംഭവമായതിനാല്‍ ഭാര്യയ്ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്താനാകില്ല. ഭര്‍ത്താവിന്‍റെ മരണം ഭാര്യയില്‍ വളരെയധികം ആഘാതമാണുണ്ടാക്കിയിരിക്കുന്നത്. അതുകൊണ്ടു തന്നെ അവര്‍ കൗണ്‍സിലിംഗിന് വിധേയയാകുകയാണെന്നും പൊലീസ് വ്യക്തമാക്കി.

ENGLISH SUMMARY:

A 59-year-old man died at home in northwest Portugal after his wife, who weighs over 100 kg, accidentally tripped and fell on him, police said. The accident occurred early on Aug. 11 in the Campanhã residential area on the outskirts of Porto. According to the Daily Mail, the 60-year-old wife got out of bed, tripped, and fell onto her husband, who was lying on the floor. Trapped between the bed and the wall, she could not get up on her own and cried out for help. Neighbors rushed over and managed to lift her off, but the husband was unconscious. Firefighters and paramedics arrived shortly afterward, but the victim had gone into cardiac arrest and could not be revived.