ദുൽഖർ സൽമാന്‍റെ 'ലക്കി ഭാസ്കർ', വിജയ് ചിത്രം 'ദ് ഗോട്ട്' എന്നിവയിലൂടെ പ്രേക്ഷകമനം കവർന്ന താരമാണ് മീനാക്ഷി. ഇപ്പോഴിതാ തന്‍റെ ഭാവി വരനെ പറ്റിയുള്ള നടിയുടെ വാക്കുകളാണ് സൈബറിടത്ത് വൈറല്‍. വിവാഹം എപ്പോഴായിരിക്കുമെന്ന ആരാധകരുടെ നിരന്തരമായ ചോദ്യങ്ങൾക്ക് മറുപടിയായാണ് താരം തന്‍റെ സങ്കൽപങ്ങൾ വെളിപ്പെടുത്തിയത്.
തന്നെ വിവാഹം കഴിക്കുന്ന പയ്യന് കുറഞ്ഞത് 100 ഏക്കർ ഭൂമിയെങ്കിലും സ്വന്തമായി ഉണ്ടായിരിക്കണമെന്നാണ് മീനാക്ഷി പറഞ്ഞത്. സാമ്പത്തികമായ നിബന്ധനകൾക്കൊപ്പം തന്നെ വീട്ടുജോലികളിലുള്ള പങ്കാളിത്തത്തെക്കുറിച്ചും മീനാക്ഷി കൃത്യമായ നിലപാട് വ്യക്തമാക്കി. പാചകം ചെയ്യാനും സ്വന്തം വസ്ത്രങ്ങൾ അലക്കി തേക്കാനും അറിയുന്ന ഒരാളായിരിക്കണം തന്‍റെ പങ്കാളി. വീട്ടുജോലികളെല്ലാം ഉത്തരവാദിത്വത്തോടെ നോക്കിനടത്തുന്ന ആളായിരിക്കണം അദ്ദേഹമെന്നും മീനാക്ഷി പറഞ്ഞു.
അടിസ്ഥാനപരമായ കാര്യങ്ങൾ പോലും മറ്റുള്ളവരെക്കൊണ്ട് ചെയ്യിക്കാതെ സ്വന്തമായി ചെയ്യാൻ പ്രാപ്തിയുള്ളവരാകണം ദമ്പതികളെന്നും ജീവിതത്തിലെ എല്ലാ കാര്യങ്ങളും തുല്യ ഉത്തരവാദിത്വത്തോടെയും കടമയോടെയും പരസ്പരം പങ്കിട്ടു ചെയ്യണമെന്നുമാണ് മീനാക്ഷിയുടെ നിലപാട്.