കഴിഞ്ഞ ദിവസം അമേരിക്കയെ ഞെട്ടിച്ചുകൊണ്ട് കാലിഫോർണിയയിൽ നടന്ന ഒരു കൊലപാതകമാണ് ഇപ്പോൾ അന്താരാഷ്ട്ര മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ ഭാര്യയുടെ കാമുകനെ കണ്ടതിനെ തുടർന്ന് അവിടെ വെച്ച് തന്നെ അയാളെ ക്രൂരമായി കൊലപ്പെടുത്തിയതാണ് സംഭവം. 

കാലിഫോർണിയയിലെ ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസ് പുറത്തുവിടുന്ന വിവരങ്ങൾ പ്രകാരം, ഇസ്മാഎൽ പിനേഡാലോപെസ് എന്ന വ്യക്തിയാണ് തന്റെ ഭാര്യയും മറ്റൊരു പുരുഷനും തമ്മിലുള്ള അവിഹിത ബന്ധം നേരിൽ കണ്ടതിനെ തുടർന്നുണ്ടായ വൈരാഗ്യത്തിൽ കൊലപാതകം നടത്തിയത്.  

പകലും രാത്രിയും ഇടവിട്ട് ജോലി ചെയ്തിരുന്ന ദമ്പതികൾ ഒരേ സമയം വീട്ടിൽ ഉണ്ടാകുന്നത് വിരളമായിരുന്നു. എന്നാൽ, അപ്രതീക്ഷിതമായി  വീടിനുള്ളിൽ കാമുകനെയും ഭാര്യയെയും ഒന്നിച്ച് കണ്ടതോടെ മാരകായുധം കൊണ്ട് ആക്രമിക്കുകയായിരുന്നു. ആക്രമണം നടക്കുമ്പോൾ ദമ്പതികളുടെ 2 വയസുള്ള മകളും 4 വയസുള്ള മകനും കിടക്കയിലായിരുന്നുവെന്നും അവരുടെ മുന്നിൽ വെച്ചാണ് ഈ ക്രൂരകൃത്യം നടന്നതെന്നും പറയുന്നു. സംഭവത്തിൽ ഭാര്യയ്‌ക്കോ മക്കൾക്കോ പരുക്കില്ല. 

അതേസമയം, അക്രമം ഒരിക്കലും ഒന്നിനും പരിഹാരമല്ലെന്നും, പിതാവ് ഇത്രയും ഭയാനകമായ ക്രൂരകൃത്യം ചെയ്യുന്നത് കൊച്ചുകുട്ടികൾക്ക് കാണേണ്ടി വന്നത് ഹൃദയഭേദകമാണെന്നും ജില്ലാ അറ്റോർണി ടോഡ് സ്പിറ്റ്സർ പ്രതികരിച്ചു. എന്നാൽ, ഇസ്മാഎൽ പിനേഡാലോപെസ് കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ 26 വർഷം തടവ് ശിക്ഷ അനുഭവിക്കേണ്ടിവരും. 

ENGLISH SUMMARY:

California murder case involving Ismael Pineda Lopez has shocked international media after a husband discovered an affair and committed a brutal crime in front of his young children. The incident highlights a tragic domestic dispute in the US that is currently making headlines globally.