• ആണ്‍സുഹൃത്തുമായി ഒന്നിച്ചു ജീവിക്കാന്‍ കുഞ്ഞുങ്ങളെ കൊന്നു, പല ബന്ധങ്ങള്‍, നിര്‍ണായകമായ വാട്സാപ് ചാറ്റുകള്‍ പുറത്ത്

പാലക്കാട്ട് രണ്ടു കുഞ്ഞുങ്ങളെ മുക്കിക്കൊന്ന കേസില്‍ നിര്‍ണായക തെളിവായി വാട്സാപ് ചാറ്റുകള്‍. നിവേദ്യയും കൂട്ടുപ്രതി മാര്‍ട്ടിനുമായി ഒരു വര്‍ഷമായി പ്രണയത്തിലായിരുന്നുവെന്ന് പൊലീസിന്റെ ചോദ്യംചെയ്യലില്‍ കണ്ടെത്തി. മാര്‍ട്ടിന്റെ വീടിനടുത്താണ് നിവേദ്യ വാടകയ്ക്കു താമസിക്കുന്നത്. നിവേദ്യയെ സ്വീകരിക്കണമെങ്കില്‍ കുട്ടികളെ ഒഴിവാക്കണമെന്ന് വാട്സാപ് ചാറ്റിലൂടെ മാര്‍ട്ടിന്‍ പറഞ്ഞതായി പൊലീസ് കണ്ടെത്തി. ഇതിനു പിന്നാലെയാണ് ഇരുവരും ഗൂഢാലോചന നടത്തിയതും കൊലപാതകം ആസൂത്രണം ചെയ്തതും.

വീടിനു മുന്നിലെ കുളിമുറിയിലെ ടാങ്കില്‍ അമ്മ കുഞ്ഞുങ്ങളെ മുക്കിക്കൊല്ലുന്ന സമയത്ത് ആണ്‍സുഹൃത്ത് മാര്‍ട്ടിന്‍ വീടിനു പുറത്ത് മറ്റാരും വരുന്നില്ലെന്ന് ഉറപ്പാക്കാനായി കാവല്‍ നിന്നതായും പൊലീസിന്റെ ചോദ്യംചെയ്യലില്‍ കണ്ടെത്തി. ഇവരെ കസ്റ്റഡിയില്‍ വാങ്ങിയ ശേഷം തെളിവെടുപ്പ് പൂര്‍ത്തിയാക്കിയിരുന്നു. കൃത്യത്തിനു പിന്നിലെ പ്രേരണയെന്തെന്ന് വ്യക്തമാക്കുംവിധമുള്ള തെളിവുകളാണ് ഇപ്പോള്‍ വാട്സാപ് ചാറ്റിലൂടെ പുറത്തുവരുന്നത്. 

ഒരു മാസം മുന്‍പാണ് കുഞ്ഞുങ്ങളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൃത്യം നടന്ന് ആഴ്ചകള്‍ക്കു ശേഷമാണ് സംഭവത്തില്‍ രണ്ടാമതൊരു പ്രതി കൂടിയുണ്ടെന്ന് കൊഴിഞ്ഞാമ്പാറ പൊലീസിനു വ്യക്തമായത്. ആദ്യഘട്ടത്തില്‍ത്തന്നെ മാര്‍ട്ടിനെക്കുറിച്ചുള്ള സൂചനകള്‍ പൊലീസിനു ലഭ്യമായിരുന്നുവെങ്കിലും കൃത്യമായ തെളിവുകള്‍ ലഭിക്കാനുള്ള കാത്തിരിപ്പിലായിരുന്നു പൊലീസ്. കൊലയ്ക്കു ശേഷം ഇരുവരും വീട്ടില്‍ നിന്നും പോവുകയും പിന്നീട് നിവേദ്യ മാത്രം തിരിച്ചെത്തുകയും ചെയ്തു. കുഞ്ഞുങ്ങളെ കാണാനില്ലെന്ന് അയല്‍ക്കാരോടുള്‍പ്പെടെ നിവേദ്യ പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. 

അന്നുതന്നെ ബന്ധുക്കള്‍ക്കും സമീപവാസികള്‍ക്കും നിവേദ്യയെ സംശയമുണ്ടായിരുന്നു. തുടര്‍ന്നാണ് പൊലീസ് ചോദ്യംചെയ്യുന്നതും നിവേദ്യ കുറ്റം സമ്മതിക്കുന്നതും. അതേസമയം ഭര്‍തൃസഹോദരനുള്‍പ്പെടെ പലരുമായും നിവേദ്യയ്ക്ക് ബന്ധമുണ്ടെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമാകുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

'Kill the Children and I'll Marry You': WhatsApp Chats Reveal Alleged Palakkad Murder Conspiracy:

Police have uncovered crucial WhatsApp chats in the Palakkad double child murder case, allegedly revealing that Nivedya and her boyfriend Martin conspired to kill her two children. According to the investigation, Martin allegedly told Nivedya that he would marry her only if she got rid of the children, prompting them to plan the murders. While Nivedya allegedly drowned the children in a water tank outside the house, Martin reportedly stood guard to ensure nobody approached the premises. The WhatsApp conversations have emerged as key evidence establishing the alleged motive and conspiracy behind the crime