AI Generated Images

AI Generated Images

TOPICS COVERED

പല കമ്പനികളും ജീവനക്കാർക്ക് ബോണസും ആനുകൂല്യങ്ങളും നൽകാറുണ്ട്. എന്നാൽ, സഹപ്രവർത്തകരുമായി ഡേറ്റ് ചെയ്യുന്നവർക്ക് പ്രത്യേക ബോണസ് പ്രഖ്യാപിച്ചിരിക്കുകയാണ് ഒരു യുഎസ് ടെക് സ്റ്റാർട്ടപ്പ് കമ്പനി. ക്ലൂലി എന്ന ടെക് സ്റ്റാർട്ടപ്പ് ആണ് ഈ പുതിയ നയത്തിന് പിന്നിൽ. ഒരു സഹപ്രവർത്തകനുമായി വിജയകരമായി ഡേറ്റ് ചെയ്യുന്നവർക്ക് 500 ഡോളർ  ബോണസായി നൽകുമെന്നാണ് കമ്പനി പറയുന്നത്.

ക്ലൂലിയുടെ സിഇഒയാണ് തന്റെ ലിങ്ക്ഡ്ഇൻ പോസ്റ്റിലൂടെ ഈ പുതിയ നയം പ്രഖ്യാപിച്ചത്.  പല സ്ഥാപനങ്ങളും ഇത്തരത്തില്‍ ഒരേ കമ്പനികളില്‍ നിന്ന് പ്രണയിക്കുന്നതും കല്യാണം കഴിക്കുന്നതും പലപ്പോഴും പ്രോല്‍സാഹിപ്പിക്കാറില്ല. എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടിയിരിക്കുകയാണ് ഈ പോസ്റ്റ്. എല്ലാവരും സന്തോഷത്തോടെ ജീവിക്കണമെന്നും ഡേറ്റിംഗ് നമ്മുടെ സംസ്കാരത്തിന്റെ ഒരു പ്രധാന ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

ക്ലൂലി ടീമിലെ ഏതെങ്കിലും അംഗത്തെ ഡേറ്റ് ചെയ്യാന്‍ തോന്നിയാൽ സിഇഒയെ നേരിട്ട് അറിയിക്കണം. ഡേറ്റിംഗ് വിജയകരമാവുകയാണെങ്കിൽ 500 ഡോളർ ബോണസായി ലഭിക്കും. ഭാവിയിൽ ഈ തുക 1000 ഡോളറായി ഉയർത്താനും സാധ്യതയുണ്ടെന്ന് സിഇഒ സൂചിപ്പിച്ചു.

പങ്കാളിയെ കണ്ടെത്തുന്നവർക്കും ബോണസുണ്ട്. ഒരു സഹപ്രവർത്തകന് യോജിച്ച പങ്കാളിയെ നിർദേശിക്കുന്നവർക്കും ഒറ്റത്തവണയായി 500 ഡോളർ ബോണസ് ലഭിക്കും. ഈ രിതി എന്നും ഇങ്ങനെ തുടര്‍ന്നുപോകണമെന്ന ആഗ്രഹിക്കുന്നതായും ക്ലൂലി സിഇഒ പറഞ്ഞു.

ഡേറ്റ് ചെയ്യുന്ന ദമ്പതികൾ വിവാഹത്തിലേക്ക് എത്തുന്നത് വരെ ഈ നയം തുടരുമെന്നും കമ്പനി അറിയിച്ചു. ജീവനക്കാരുടെ സന്തോഷത്തിനും മാനസികാരോഗ്യത്തിനും ഈ തീരുമാനം ഏറെ ഗുണം ചെയ്യുമെന്നാണ് ക്ലൂലിയുടെ പ്രതീക്ഷ. ഈ വേറിട്ട ആനുകൂല്യം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവച്ചിട്ടുണ്ട്. 

ENGLISH SUMMARY:

While many companies offer bonuses and perks to their employees, a US-based tech startup has taken a rather unconventional route. Klu, a tech startup, has introduced a new policy that rewards employees who successfully date a coworker. Under this policy, employees who engage in a successful romantic relationship with a colleague are eligible for a $500 bonus. The company says the initiative is aimed at fostering a fun and open work culture.