Image credit:instagram/mrunal,yashasvijaiswal

Image credit:instagram/mrunal,yashasvijaiswal

  • മുംബൈയിലെ ബാന്ദ്ര വെസ്റ്റിലുള്ള കഫെയില്‍ ഇരുവരെയും കണ്ടതോടെയാണ് പ്രണയവാര്‍ത്തകള്‍ ചൂടോടെ പ്രചരിച്ചത്. വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു

ക്രിക്കറ്റ്താരം യശസ്വി ജയ്സ്വാളുമായി പ്രണയത്തിലെന്ന് വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചവര്‍ക്ക് മറുപടിയുമായി ബോളിവുഡ് താരം മൃണാള്‍ താക്കൂര്‍. മുംബൈയിലെ ബാന്ദ്ര വെസ്റ്റിലുള്ള കഫെയില്‍ ഇരുവരെയും കണ്ടതോടെയാണ് പ്രണയവാര്‍ത്തകള്‍ ചൂടോടെ പ്രചരിച്ചത്. വിഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. 'ഒന്‍പത് വയസിന് ഇളയ യശസ്വിയുമായി നടി മൃണാള്‍ പ്രണയത്തിലോ' എന്നതായിരുന്നു വിഡിയോയ്ക്കൊപ്പമുണ്ടായിരുന്ന കാപ്ഷന്‍. 

ഇന്‍സ്റ്റഗ്രാമില്‍ തന്‍റെ വിഡിയോ പങ്കുവച്ചതിന് മൃണാള്‍ തന്നെ മറുപടി നല്‍കുകയായിരുന്നു. 'ബ്രോ, റിലാക്സ്... ഇതെങ്ങോട്ടാണ് നമ്മള്‍ പോകുന്നത്? ശ്ശേ.. നിങ്ങളൊക്കെ വിദ്യാഭ്യാസമുള്ളവരല്ലേ? എന്നിട്ടും ഇത്തരം ഗോസിപ്പുകള്‍ വെള്ളം തൊടാതെ വിശ്വസിക്കുകയാണോ? രാജ്യത്ത് മറ്റ് പലതും നടക്കുന്നുണ്ട്. ജെന്‍ സികളില്‍ നിന്ന് കുറച്ചൊക്കെ നിങ്ങള്‍ പഠിക്കണം. യഥാര്‍ഥത്തില്‍ നടക്കുന്ന വിഷയങ്ങളില്‍ വിഡിയോ ഒക്കെ എടുത്തിടൂ, അത് നിങ്ങളുടെ വ്യൂസ് വര്‍ധിപ്പിക്കും' എന്നായിരുന്നു താരത്തിന്‍റെ മറുപടി. 

മൃണാളിന്‍റെ കമന്‍റിനെ പിന്തുണച്ച് ആരാധകരുമെത്തി. 'ഒരു റസ്റ്ററന്‍റില്‍ ഒരേ ദിവസം രണ്ടുപേരെത്തിയാല്‍ അവര്‍ പ്രണയത്തിലാണെന്ന് പറയുന്നത് എന്ത് അസംബന്ധമാണ്' എന്നൊരാളും 'അസത്യമാണ് വാര്‍ത്തകളെന്ന്' വേറെ ഒരാളും 'സത്യത്തില്‍ മൃണാള്‍ ഈ പ്രണയത്തിന്‍റെ കാര്യം അറിഞ്ഞോ'യെന്ന് മറ്റൊരാളും കമന്‍റ് ചെയ്തിട്ടുണ്ട്. 

നേരത്തെ നടന്‍ ധനുഷുമായി മൃണാള്‍ പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഈ വര്‍ഷം ഇരുവരുടെയും വിവാഹമുണ്ടാകുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇരുവരും ഇത്തരം വാര്‍ത്തകള്‍ തള്ളുകയും ചെയ്തു. പല സിനിമകളുടെയും പ്രമോഷന് ഇരുവരും ഒന്നിച്ചെത്തിയതിന് പിന്നാലെയാണ് ഈ വാര്‍ത്ത പുറത്തുവന്നത്.  

ENGLISH SUMMARY:

Bollywood actress Mrunal Thakur has strongly responded to viral social media rumors claiming she is in a relationship with cricketer Yashasvi Jaiswal after they were spotted together at a Mumbai cafe. Taking to Instagram, Mrunal slammed the gossip mongers, questioning their education for believing baseless stories and advising them to focus on real issues instead of fabricating dating rumors for views. Fans heavily supported her reaction, pointing out the absurdity of assuming a relationship just because two people visited the same restaurant. This incident follows previous unfounded rumors linking her to actor Dhanush, which both actors had also previously denied.