This handout photo released by the Colombian National Navy shows a view of a US nuclear submarine during military exercises 70 nautical miles (130 kilometers) off Cartagena, Colombia, on February 28, 2022. US President Donald Trump ordered the deployment of two nuclear submarines on August 1, 2025 in an extraordinary escalation of what had been an online war of words with a Russian official over Ukraine and tariffs. File Photo.

This handout photo released by the Colombian National Navy shows a view of a US nuclear submarine during military exercises 70 nautical miles (130 kilometers) off Cartagena, Colombia, on February 28, 2022. US President Donald Trump ordered the deployment of two nuclear submarines on August 1, 2025 in an extraordinary escalation of what had been an online war of words with a Russian official over Ukraine and tariffs. File Photo.

യുക്രെയ്ൻ വിഷയത്തിൽ റഷ്യയുമായി അകൽച്ചയിലായിരിക്കെ റഷ്യയ്ക്കടുത്തായി അടുത്തായി രണ്ട് ആണവ അന്തർവാഹിനികൾ വിന്യസിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്‍റെ ഉത്തരവ്. സോവിയറ്റ് യൂണിയന്റെ കാലത്തെ ആണവശേഷി റഷ്യയ്ക്ക് ഇപ്പോഴുമുണ്ടെന്ന മുൻ പ്രസിഡന്റ് ദിമിത്രി മെദ്‍വദേവിന്റെ പ്രസ്താവനയ്ക്ക് മറുപടിയായാണ് തീരുമാനം. എന്നാല്‍ ട്രംപിന്‍റെ ഭീഷണിയെ നേരിടാന്‍ ആവശ്യമായ ആണവ അന്തര്‍വാഹിനികള്‍ കയ്യിലുണ്ടെന്ന് റഷ്യ തിരിച്ചടിച്ചു. 

റഷ്യൻ ആണവ അന്തർവാഹിനികളുടെ എണ്ണം അമേരിക്കൻ അന്തർവാഹിനികളേക്കാൾ വളരെ കൂടുതലാണെന്ന് റഷ്യൻ മുതിർന്ന നിയമനിർമ്മാതാവായ വിക്ടർ വോഡൊലറ്റ്സ്കി പറഞ്ഞു. അതുകൊണ്ടുതന്നെ, അന്തർവാഹിനികളെക്കുറിച്ചുള്ള അമേരിക്കൻ നേതാവിന്റെ പ്രസ്താവനയോട് റഷ്യ പ്രതികരിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഒരു മൂന്നാം ലോക മഹായുദ്ധത്തെ പറ്റി ലോകം മുഴുവൻ സംസാരിക്കുന്നത് അവസാനിപ്പിക്കാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ അടിസ്ഥാനപരമായ ഉടമ്പടി ഉണ്ടാക്കണമന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

കണക്കുകള്‍ പ്രകാരം യു.എസിനേക്കാള്‍ ആണവ അന്തര്‍വാഹിനികളുടെ എണ്ണത്തില്‍ റഷ്യയ്ക്ക് മേല്‍കൈയുണ്ട്. യുഎസിന് 14 ഓഹിയോ ക്ലാസ് ആണവ അന്തര്‍വാഹനികളാണ് ഉള്ളത്. ഓരോ അന്തര്‍വാഹിനികള്‍ക്കും 4,600 മൈല്‍ ദൂരത്തിലുള്ള ലക്ഷ്യങ്ങളെ ഭേദിക്കാന്‍ സാധിക്കുന്ന ബാലിസ്റ്റിക് മിസൈലുകള്‍ വഹിക്കാന്‍ സാധിക്കും. അവ ആണവായുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ളതാണ്. എന്നാല്‍ 54 ആണവ അന്തര്‍വാഹിനികളാണ് റഷ്യയുടെ ശക്തി. 

യുക്രൈന്‍ യുദ്ധത്തിന്‍റെ പേരില്‍ ഇരു രാജ്യങ്ങളും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നതിനിടെയാണ് പുതിയ സംഭവ വികാസങ്ങള്‍. മൂന്നു വര്‍ഷമായി തുടരുന്ന യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിൻ ചർച്ചയ്ക്ക് തയ്യാറാകാത്തതാണ് ട്രംപിന്‍റെ അരിശത്തിന് കാരണം. 10-12 ദിവസത്തിനുള്ളില്‍ റഷ്യ ആക്രമണം അവസാനിപ്പിക്കണമെന്നും അല്ലെങ്കില്‍ സാമ്പത്തികമായി പിഴ ചുമത്തുമെന്നും ട്രംപ് ഭീഷണിപ്പെടുത്തിയിരകുന്നു. ഇതിന് ശേഷമാണ് റഷ്യ, യുക്രൈന്‍ തലസ്ഥാനമായ കീവില്‍ ആക്രമണം നടത്തിയത്. 

ENGLISH SUMMARY:

Amidst escalating Ukraine tensions, President Trump orders nuclear submarine deployment near Russia. Discover Russia's powerful nuclear fleet, their response to Trump's threat, and concerns over a potential third world war in this detailed report on US-Russia military capabilities.