bangladeh-taliban-model

പ്രതീകാത്മക ചിത്രം: Meta AI

  • പ്രതിഷേധിച്ചാല്‍ പിരിച്ചുവിടും, തരം താഴ്ത്തും
  • ബുര്‍ഖ നിര്‍ബന്ധമില്ലെന്ന് വിശദീകരണം
  • ഏകാധിപത്യമെന്ന് ജനങ്ങളും സമൂഹമാധ്യമങ്ങളും

സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധങ്ങള്‍ വിലക്കി ബംഗ്ലദേശില്‍ മുഹമ്മദ് യൂനിസ് സര്‍ക്കാരിന്‍റെ ഉത്തരവ്. പ്രതിഷേധങ്ങള്‍ കുറ്റകരമായി പ്രഖ്യാപിച്ചുള്ള ഉത്തരവ് ബുധനാഴ്ചയാണ് യൂനിസ് സര്‍ക്കാര്‍ പുറത്തിറക്കിയത്. ആദ്യം പുറത്തിറക്കിയ ഉത്തരവില്‍ 'അനുസരണക്കേട്' എന്ന പദമാണ് സര്‍ക്കാരിനെതിരായ പ്രതിഷേധങ്ങള്‍ നടത്തുന്നതിനെ ഉപയോഗിച്ചിരുന്നത്. ഇത് വലിയ വിവാദങ്ങള്‍ക്ക് വഴി വച്ചതോടെ പൊതുസംവിധാനത്തിന്‍റെ പ്രവര്‍ത്തനം താറുമാറാക്കുന്ന പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നത് കുറ്റകരമാണെന്ന നിലയിലേക്ക് മാറ്റുകയായിരുന്നു. സര്‍ക്കാര്‍ ഉത്തരവുകള്‍ ലംഘിക്കുകയോ തടസപ്പെടുത്തുകയോ ചെയ്യാന്‍ ശ്രമിക്കുന്നവരെ സര്‍വീസില്‍ നിന്ന് പുറത്താക്കുകയോ ചെയ്ത കുറ്റത്തിന്‍റെ തീവ്രത കണക്കിലെടുത്ത് തരംതാഴ്ത്തുകയോ ചെയ്യുമെന്നാണ് സര്‍ക്കുലര്‍ വ്യക്തമാക്കുന്നത്. അതേസമയം, ജീവനക്കാര്‍ക്കെതിരെ സ്വീകരിക്കുന്ന നടപടിയില്‍ അപ്പീല്‍ പോകാനും നിലവില്‍ അവസരമില്ല. 

Police officers stand guard as students shout slogans during a protest near the site of the crash of a Bangladesh air force training jet into a school, demanding accountability, compensation for victims' families and the halt of training flights, in Dhaka, Bangladesh, Tuesday, July 22, 2025. (AP Photo/Mahmud Hossain Opu)

Police officers stand guard as students shout slogans during a protest near the site of the crash of a Bangladesh air force training jet into a school, demanding accountability, compensation for victims' families and the halt of training flights, in Dhaka, Bangladesh, Tuesday, July 22, 2025. (AP Photo/Mahmud Hossain Opu)

സ്ത്രീകള്‍ ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുന്നത് വിലക്കി ഈ ആഴ്ച ആദ്യമാണ് ബംഗ്ലദേശ് ബാങ്ക് ഉത്തരവിറങ്ങിയത്. വനിതാ ജീവനക്കാര്‍ ഇറക്കം കുറ‍ഞ്ഞതും സ്ലീവ് ലെസും ധരിക്കരുത്, ലെഗ്ഗിന്‍സ് ഇടരുത് എന്നീ നിബന്ധനകള്‍ക്ക് പുറമെ സാരിയും സല്‍വാര്‍ കമ്മീസും മാത്രമാണ് അനുവദനീയമെന്നും സര്‍ക്കുലറില്‍ ബാങ്ക് വ്യക്തമാക്കി. എന്നാല്‍ വലിയ പ്രതിഷേധം ഉയര്‍ന്നതോടെ തീരുമാനം പിന്‍വലിക്കുകയായിരുന്നു.

സ്ത്രീകള്‍ ശിരോവസ്ത്രവും ഹിജാബും ധരിക്കണമെന്നും ഫോര്‍മല്‍ ചെരുപ്പുകളും ഷൂസും മാത്രമേ ഉപയോഗിക്കാവുള്ളൂവെന്നും ഉത്തരവില്‍ വിശദീകരിച്ചിരുന്നു. പുരുഷന്‍മാര്‍ ജീന്‍സും ചീനോ ട്രൗസറുകളും ധരിക്കരുതെന്നും വ്യക്തമാക്കിയിരുന്നു. ചട്ടം ലംഘിക്കുന്നവര്‍ക്ക് നേരെ അച്ചടക്ക നടപടിയുണ്ടാകുമെന്നും ഡ്രസ്കോഡ് പാലിക്കുന്നുണ്ടോയെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തുമെന്നും അധികൃതര്‍ നേരത്തെ വിശദീകരിച്ചിരുന്നു. 

സര്‍ക്കുലര്‍ പുറത്തുവന്നതിന് പിന്നാലെ ഏകാധിപത്യ ഭരണമാണ് യൂനിസ് സര്‍ക്കാരിന്‍റേതെന്ന് പൊതുജനങ്ങളും മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തി. തലമുതല്‍ കാല്‍പാദം വരെ മറച്ച് ജീവിക്കണമെന്ന താലിബന്‍ തിട്ടൂരങ്ങളെയാണ് ഇത് ഓര്‍മപ്പെടുത്തുന്നതെന്ന് പലരും സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. ഇതോടെ വ്യാഴാഴ്ച സര്‍ക്കുലര്‍ പിന്‍വലിക്കുന്നതായി ബംഗ്ലദേശ് ബാങ്ക് പ്രസിഡന്‍റ് അറിയിച്ചു. കേവലം ചില നിര്‍ദേശങ്ങള്‍ മാത്രമാണ് ജീവനക്കാര്‍ക്കായി നല്‍കിയതെന്നും ഹിജാബും ബുര്‍ഖയും നിര്‍ബന്ധമല്ലെന്നുമായിരുന്നു വിശദീകരണം. 

ENGLISH SUMMARY:

Bangladesh's Muhammad Yunus government faces backlash over controversial orders banning protests and initially imposing strict dress codes for women. Discover how these 'Taliban model' restrictions sparked widespread controversy and retractions.