banan-france

TOPICS COVERED

'വിശന്നു കഴിഞ്ഞാല്‍ പിന്നെ കയ്യില്‍ കിട്ടുന്നതെന്തും കഴിക്കും' ഇത് അന്വർത്ഥമാക്കുന്നതാണ് ഫ്രാൻസിലെ പോംപിഡു-മെറ്റ്സ് മ്യൂസിയത്തിൽ നടന്ന സംഭവം. ഇറ്റാലിയൻ കലാകാരനായ മൗറീസിയോ കാറ്റലാന്റെ കോടികൾ വിലമതിക്കുന്ന 'കൊമീഡിയൻ' എന്ന കലാസൃഷ്ടിയാണ് ഒരു സന്ദർശകൻ വിശപ്പ് സഹിക്കാനാവാതെ കഴിച്ചത്. ചുവരിൽ ചാരനിറമുള്ള ടേപ്പ് കൊണ്ട് ഒട്ടിച്ചുവച്ച ഒരു സാധാരണ വാഴപ്പഴമായിരുന്നു ഈ കലാസൃഷ്ടി.

ഈ മാസം 12-നാണ് സംഭവം. മ്യൂസിയത്തിലെത്തിയ ഒരു കലാസ്വാദകൻ, തനിക്ക് മുന്നിൽ ചുവരിൽ ഒട്ടിച്ചുവെച്ച പഴം കണ്ടപ്പോൾ കോടികളുടെ മൂല്യമുള്ള കലാസൃഷ്ടിയാണെന്ന് ചിന്തിക്കാതെ അത് കഴിക്കുകയായിരുന്നു. അദ്ദേഹത്തിന് വലുത് വിശപ്പായിരുന്നുവെന്ന് വ്യക്തം.

ഒരാൾ കഴിച്ചാൽ നശിച്ചുപോകില്ല എന്നതാണ് ഈ സൃഷ്ടിയുടെ ഏറ്റവും വലിയ പ്രത്യേകത. പഴം ചീത്തയാകുമ്പോഴോ അല്ലെങ്കിൽ അതിനുള്ള സമയം ആകുമ്പോഴോ സാധാരണയായി പഴം മാറ്റി സ്ഥാപിക്കാറുണ്ട്. കലാകാരന്റെ നിർദ്ദേശപ്രകാരം പഴം പതിവായി മാറ്റുന്നതുകൊണ്ട് ഏതാനും മിനിറ്റുകൾക്കുള്ളിൽ ഇത് പുനഃസ്ഥാപിക്കാൻ മ്യൂസിയം അധികൃതർക്ക് സാധിച്ചു.

ഇത് ആദ്യമായല്ല ഈ കലാസൃഷ്ടി ഒരാൾ കഴിക്കുന്നത്. കഴിഞ്ഞ വർഷം ന്യൂയോർക്കിൽ നടന്ന ഒരു പ്രദർശനത്തിൽ 62 ലക്ഷം ഡോളറിനാണ് ഒരു വ്യക്തി 'കൊമീഡിയൻ' വാങ്ങി കഴിച്ചത്. 2019-ൽ ആദ്യമായി പ്രദർശിപ്പിച്ചതുമുതൽ ഈ സൃഷ്ടിയെ ചുറ്റിപ്പറ്റി നിരവധി വിവാദങ്ങളുണ്ട്. എന്നാൽ ഈ പ്രദർശനത്തിൽ ഏകദേശം 98 ലക്ഷം രൂപയ്ക്കാണ്  ഇത് വിറ്റുപോയത്.  മാത്രമല്ല മുമ്പും ഇത്തരത്തില്‍ പഴം പലരും കഴിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. കലയുടെ കമ്പോള സ്വഭാവത്തെക്കുറിച്ചുള്ള ഒരു വിമർശനമായാണ് കാറ്റലാൻ ഈ "കൊമീഡിയൻ" എന്ന സൃഷ്ടി ഉണ്ടാക്കിയത്.  

ENGLISH SUMMARY:

A visitor at the Centre Pompidou‑Metz in Metz, France removed Maurizio Cattelan’s installation Comedian—a banana duct‑taped to the wall—and ate the fruit. The incident occurred on Saturday, July 12, 2025. Security "rapidly and calmly intervened,"