Image Credit: Google Map
ഇന്തൊനീഷ്യയില്‍ അതിശക്തമായ ഭൂചലനം. ഭൂചലനമാപിനിയില്‍ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ടാനിബാര്‍ ദ്വീപിലാണ് അനുഭവപ്പെട്ടത്. ഇന്ത്യന്‍ സമയം രാവിലെ 11:20:02 ഓടെയായിരുന്നു ശക്തമായ ഭൂചലനമുണ്ടായത്. നാശനഷ്ടങ്ങളെ കുറിച്ച് നിലവില്‍ റിപ്പോര്‍ട്ടുകളൊന്നും പുറത്തുവന്നിട്ടില്ല. അതേസമയം, സൂനാമി മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ചിട്ടില്ല.
തുവാലിന് പടിഞ്ഞാറ് ഭാഗത്തായി ഭൗമോപരിതലത്തില്‍ നിന്നും 110 കിലോ മീറ്റീര്‍ താഴ്ചയിലാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. ഭൂചലനമുണ്ടായതായി യുഎസ് ജിയോളജിക്കല്‍ സ ര്‍വെയും പസഫിക് സൂനാമി മുന്നറിയിപ്പ് കേന്ദ്രവും സ്ഥിരീകരിച്ചിട്ടുണ്ട്.
മാര്‍ച്ചില്‍ വടക്കന്‍ സുമാത്രയ്ക്കടുത്ത് 5.5 തീവ്രതയുള്ള ഭൂചലനം അനഉഭവപ്പെട്ടിരുന്നു. മലുകുവിലും കിഴക്കന്‍ നുസ തെംഗരയിലും ഉണ്ടായ ചലനങ്ങള്‍ക്ക് പിന്നാലെയായിരുന്നു ഇത്. ഭൂചലനത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. വീടുകള്‍ക്കും റോഡുകള്‍ക്കും വലിയ നാശനഷ്ടവും അന്ന് സംഭവിച്ചിരുന്നു.