അവയവ കൈമാറ്റരംഗത്ത് വിപ്ലവകരമായ മാറ്റത്തിന് വഴിവച്ചേക്കാവുന്ന ‘മെട്ര മെഷിന് ’ മാക് റോബര്‍ട്ട് പുരസ്കാരം. ഓക്സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ചെടുത്ത ഉപകരണത്തിനാണ് ‘എന്‍ജിനീയറിങ് ഓസ്കര്‍’എന്നറിയപ്പെടുന്ന അംഗീകാരം.
‘മെട്ര മെഷിന്‍’ ഘടിപ്പിച്ചാല്‍ മനുഷ്യ ശരീരത്തിന് പുറത്ത് 24 മണിക്കൂര്‍ വരെ അവയവങ്ങള്‍ ആരോഗ്യത്തോടെ നില്‍ക്കും. ആവശ്യമങ്കില്‍ രോഗിയുടെ ലിവറിന് പകരം മറ്റൊന്ന് താല്‍കാലികമായി ഘടിപ്പിച്ച് രോഗാവസ്ഥ മാറ്റിയെടുക്കാനും സാധിക്കും. മസ്തിഷ്ക്ക മരണത്തിനു ശേഷം നടത്താവുന്ന അവയവ കൈമാറ്റം പോലെ സുരക്ഷിതത്വവും കൂടുതല്‍ വിജയസാധ്യതയും. ഈ വിപ്ലവകരമായ കണ്ടുപിടുത്തത്തിനാണ് മാക് റോബര്‍ട്ട് പുരസ്കാരം.
പ്രവര്‍ത്തിപ്പിക്കാനും, പ്രവര്‍ത്തനം നിര്‍ത്താനും വിഘടിപ്പിക്കാനും ‘മെട്ര മെഷിനില്‍’ പ്രത്യേകം സ്വിച്ചുകളുണ്ട്. മറ്റ് അവയവങ്ങളെ ബാധിക്കില്ല. കണ്ടുപിടുത്തത്തില്‍ അഭിമാനമെന്ന് സര്‍വകലാശാല.
ചികില്‍സ വേണ്ട അവയവത്തെ മാത്രമായി ശരീരത്തിനുള്ളില്‍ വേര്‍തിരിച്ച് നിര്‍ത്താനും, കീമോ പോലുള്ളവയുടെ പാര്‍ശ്വഫലം മറ്റു അവയവങ്ങളെ ബാധിപ്പിക്കാതിരിക്കാനും ‘മെട്രോ മെഷീന്‍’ കൊണ്ടാവുമോ എന്ന പഠനത്തിലാണ് ഇപ്പോള്‍ കമ്പനി.