This image taken from footage provided by KABC/ABC7 Los Angeles shows first responders working the scene after a tunnel collapsed on Wednesday, July 9, 2025, in Los Angeles. (KABC/ABC7 Los Angeles via AP)
ലൊസാഞ്ചലസിലെ വില്‍മിങ്ടണില്‍ നിര്‍മാണത്തിലിരുന്ന വ്യാവസായിക ടണലിന്‍റെ ഒരു ഭാഗം തകര്‍ന്ന് ഉള്ളില്‍ കുടുങ്ങിയ 31 തൊഴിലാളികളെ അദ്ഭുതകരമായി രക്ഷപെടുത്തി. ടണലിന്‍റെ വാതിലില്‍ നിന്നും എട്ടു കിലോമീറ്ററോളം അകത്തായാണ് ടണല്‍ ഇടിഞ്ഞത്.
This image taken from footage provided by KABC/ABC7 Los Angeles shows people being lifted after a tunnel collapsed on Wednesday, July 9, 2025, in Los Angeles. (KABC/ABC7 Los Angeles via AP)
ഇടിഞ്ഞതിന് പിന്നാലെ പതിനഞ്ചടിയോളം ഉയരത്തില്‍ കുമിഞ്ഞ മണ്ണിനടിയില്‍ നിന്നും ചിലര്‍ വലിഞ്ഞു കയറി പുറത്തെത്തി. മറ്റുള്ളവരെ ടണലിലൂടെ മാത്രം സഞ്ചരിക്കുന്ന വാഹനം ഉപയോഗിച്ച് അതി സാഹസികമായാണ് രക്ഷിച്ചത്. നൂറോളം രക്ഷപ്രവര്‍ത്തകര്‍ മണിക്കൂറുകളോളം ജാഗ്രതയോടെ പ്രവര്‍ത്തിച്ചതോടെയാണ് ഉള്ളില്‍ കുടുങ്ങിയവരെ പുറത്തെത്തിക്കാനായത്. പതിനെട്ടടിയോളം വീതിയാണ് ടണലിനുള്ളതെന്ന് മേയര്‍ കാരെന്‍ ബാസ് അറിയിച്ചു.
ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് അപകടമുണ്ടായത്. എട്ടുപേരടങ്ങിയ സംഘങ്ങളായി ക്രെയിനുകളിലായാണ് ഉള്ളില്‍ നിന്നും തൊഴിലാളികളെ പുറത്തെത്തിച്ചത്. ആര്‍ക്കും പരുക്കുകളില്ല. 630 ദശലക്ഷം ഡോളര്‍ മുടക്കിയുള്ള നഗര ശുചിത്വ പദ്ധതി പ്രകാരമാണ് ടണലും നിര്‍മിക്കുന്നത്. ഭൂമിയുടെ ഏകദേശം 450 അടി താഴ്ചയിലൂടെയാണ് ടണല്‍ കടന്നു പോകുന്നത്. 2027 ഓടെ മലിനജലം കൊണ്ടുപോകുന്ന ഈ ടണലിന്‍റെ പണി പൂര്‍ത്തീകരിക്കുമെന്നാണ് കരുതുന്നത്.