(FILES) (COMBO) This combination of pictures created on November 07, 2024 shows Iran's supreme leader Ayatollah Ali Khamenei (L) speaks after casting his ballot during the runoff presidential election in Tehran on July 5, 2024, and former US President and Republican presidential candidate Donald Trump (R) waves at supporters at the end of a campaign rally at PPG Paints Arena in Pittsburgh, Pennsylvania on November 4, 2024. President Donald Trump said June 21, 2025 the US military has carried out a "very successful attack" on three Iranian nuclear sites, including the crucial underground uranium enrichment facility at Fordo. Trump said a "full payload of BOMBS" was dropped on Fordo, in a surprise announcement that came just two days after he had apparently opened a two-week window for diplomacy. (Photo by ATTA KENARE and CHARLY TRIBALLEAU / AFP)

യുഎസുമായുള്ള ബന്ധം പൂര്‍വാധികം വഷളായതിന് പിന്നാലെ ഡോണള്‍ഡ് ട്രംപ് എപ്പോള്‍ വേണമെങ്കിലും വധിക്കപ്പെട്ടേക്കാമെന്ന സൂചനകള്‍ നല്‍കി ഇറാന്‍. ഫ്ലോറിഡയിലെ വസതിയില്‍ പോലും ട്രംപ് സുരക്ഷിതനല്ലെന്നാണ് ഇറാന്‍ ഉന്നത സൈനിക ഉദ്യോഗസ്ഥനും ഖമനയിയുടെ വിശ്വസ്തനുമായ ജവാദ്  ലറിജാനിയുടെ വാക്കുകള്‍. വെയില്‍ കാഞ്ഞ് കിടക്കുമ്പോള്‍ ട്രംപ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടേക്കാമെന്നാണ് ഇറാന്‍റെ പ്രകോപനം. 'ട്രംപിന് ഇനി പഴയതുപോലെ മാര്‍ എ ലഗോയില്‍ വെയില്‍ കാഞ്ഞ് കിടക്കാന്‍ പറ്റിയെന്ന് വരില്ല. അങ്ങനെ കിടക്കുമ്പോള്‍ കുഞ്ഞന്‍ ഡ്രോണ്‍ ട്രംപിന്‍റെ പൊക്കിള്‍ തുളച്ച് കയറും. കാര്യങ്ങള്‍ അത്ര ലളിതമാണ്' എന്നായിരുന്നു ലറിജാനിയുടെ വാക്കുകള്‍. ഇറാന്‍ സൈനിക ജനറലായ ഖ്വാസിം സുലൈമാനിയെ വധിച്ചതില്‍ ട്രംപിന്‍റെ പങ്ക് സൂചിപ്പിച്ചായിരുന്നു ഈ വാക്കുകള്‍. 

ഖമനയിയുടെ ജീവന് ഭീഷണി മുഴക്കിയവര്‍ക്കുള്ള 'നീതി' നടപ്പിലാക്കും

ഇറാന്‍റെ ഭീഷണി ശ്രദ്ധയില്‍പ്പെട്ടോ എന്ന ചോദ്യങ്ങളോട്, അതൊരു ഭീഷണിയാണ് എന്നായിരുന്നു ട്രംപിന്‍റെ മറുപടി. എന്നാണ് അവസാനമായി വെയില്‍ കാഞ്ഞതെന്ന നര്‍മം കലര്‍ത്തിയുള്ള മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യത്തിന് 'അത് കുറേയേറെ മുന്‍പാണ്, എനിക്കേഴ് വയസുള്ളപ്പോളോ മറ്റോ ആണ്. സത്യത്തില്‍ എനിക്കതത്ര താല്‍പര്യമുള്ള കാര്യമല്ലെ'ന്നും ട്രംപ് വിശദീകരിച്ചു. 

'രക്ത സഖ്യ'മെന്ന പേരില്‍ ക്രൗഡ് ഫണ്ടിങിലൂടെ 27 മില്യന്‍ ഡോളര്‍ ജൂലൈ എട്ടോടെ ഇറാന്‍ സമാഹരിച്ചെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ട്രംപിനെതിരായ ഭീഷണിയും. ഖമനയിക്കെതിരെ തലപൊക്കിയ ശത്രുക്കളെ ഉന്‍മൂലനം ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ഫണ്ട് സമാഹരണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.  ക്രൗഡ് ഫണ്ടിങ് നടത്തിയ പ്ലാറ്റ്ഫോമിന്‍റെ ഹോം പേജില്‍ 'ഖമനയിയുടെ ജീവന് ഭീഷണി മുഴക്കിയവര്‍ക്കുള്ള 'നീതി' നടപ്പിലാക്കുകയും ചെകുത്താന്‍മാരെ പിടികൂടുകയുമാണ് ലക്ഷ്യമെന്ന പ്രതിജ്ഞ കാണാം. ക്യാംപെയിന് ഇറാനിലും പുറത്തും വലിയ സ്വീകാര്യതയാണ് ലഭിച്ചതെന്ന് ഇറാനിയന്‍ മാധ്യമങ്ങള്‍ അവകാശപ്പെടുന്നു. 

ഇസ്രയേല്‍–ഇറാന്‍ സംഘര്‍ഷത്തിനിടെ യുഎസ് ഇടപെട്ടതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം തീര്‍ത്തും മോശമായത്. ഇറാന്‍റെ ആണവ കേന്ദ്രങ്ങള്‍ക്കുമേല്‍ ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ യുഎസ് പ്രയോഗിച്ചു. പിന്നാലെ ഖത്തറിലുള്ള യുഎസ് വ്യോമത്താവളം ഇറാനും ആക്രമിച്ചു. ഇതോടെയാണ് 12 ദിവസം നീണ്ടുനിന്ന യുദ്ധം അവസാനിച്ചത്. 

ENGLISH SUMMARY:

Iran has escalated its rhetoric, with senior official Javad Larijani threatening Donald Trump's life, implying a drone strike at his Mar-a-Lago residence. This warning, linked to the killing of General Qassim Soleimani, signals a severe deterioration in US-Iran relations