Adjustments are made to table decorations for the State Banquet for President of France Emmanuel Macron and his wife Brigitte Macron, on day one of the French President's state visit to the UK, at Windsor Castle, Berkshire, Britain, July 8, 2025. Aaron Chown/Pool via REUTERS
ബ്രിട്ടീഷ് രാജകുടുംബം രാഷ്ട്രത്തലവന്മാർക്കും മറ്റ് വിശിഷ്ടാതിഥികൾക്കുമായി ഒരുക്കുന്ന രാജകീയ വിരുന്നുകൾ പ്രൗഢിയുടെയും പാരമ്പര്യത്തിന്റെയും പ്രതീകമാണ്. ബക്കിംഗ്ഹാം കൊട്ടാരത്തിലും വിൻഡ്സർ കാസിലിലും നടക്കുന്ന ഈ വിരുന്നുകൾക്ക് അതിവിപുലമായ ചിട്ടവട്ടങ്ങളാണുള്ളത്. മേശ ഒരുക്കുന്നതിൽ മുതൽ വിഭവങ്ങൾ തിരഞ്ഞെടുക്കുന്നതിൽ വരെ ഈ സൂക്ഷ്മതയും ആഢംബരവും പ്രകടം. ബ്രിട്ടന്‍ സന്ദര്‍ശിക്കുന്ന ഫ്രഞ്ച് പ്രസിഡന്റിനാണ് ചാള്‍സ് രാജാവ് ഇന്നലെ രാജകീയ വിരുന്ന് നല്‍കി.
രാജകീയ വിരുന്ന് എവിടെ?
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ബഹുമാനാര്‍ഥം നല്‍കിയ രാജകീയ വിരുന്നിന് വേദിയായത് വിന്‍ഡ്സര്‍ കാസിലാണ്. വിൻഡ്സർ കാസിലിലെ സെൻ്റ് ജോർജ്ജ് ഹാളിലായിരുന്നു വിരുന്ന്. ഹാളിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ നീളുന്ന, 50 മീറ്ററോളം വരുന്ന ഒറ്റ മേശയാണ് ഇവിടെ സജ്ജീകരിക്കുന്നത്. ഈ മേശയുടെ മധ്യഭാഗത്താണ് രാജാവും/രാജ്ഞിയും ഒപ്പമുള്ള രാഷ്ട്രത്തലവനും ഇരുന്നു. ഹാളിന്റെ ബാൽക്കണിയിലിരുന്ന് സംഗീതജ്ഞർ വിരുന്നിന് സംഗീതത്തിന്റെ അകമ്പടിയേകും. വെള്ളിയിൽ സ്വർണ്ണം പൂശിയ നൂറിലധികം മെഴുകുതിരിക്കാലുകളിൽ എരിയുന്ന തിരിനാളങ്ങൾ മേശയ്ക്ക് സ്വർണ്ണ ശോഭ പകരും. ഒപ്പം, അതതുകാലത്തെ പഴങ്ങളും മനോഹരമായ പുഷ്പാലങ്കാരങ്ങളും ഈ മേശയുടെ മാറ്റുകൂട്ടുന്നു.
Britain's King Charles III and Queen Camilla host a State Banquet for France's President Emmanuel Macron and his wife Brigitte Macron, at Windsor Castle, in Windsor, England, Tuesday, July 8, 2025. (Aaron Chown/Pool Photo via AP)
ഗ്രാന്‍ഡ് സര്‍വീസ് എന്ന് തുടങ്ങി?
രാജകുടുംബത്തിന്റെ ഔദ്യോഗിക വിരുന്നുകൾക്ക് നൂറ്റാണ്ടുകളായി പ്രൗഢി പകരുന്ന, വെള്ളിയിൽ സ്വർണ്ണം പൂശിയ പാത്രങ്ങളുടെ അപൂർവ്വ ശേഖരമാണ് 'ഗ്രാൻഡ് സർവീസ്'. നാലായിരത്തിലധികം പാത്രങ്ങളും അനുബന്ധ ഉപകരണങ്ങളും അടങ്ങുന്ന ഈ ശേഖരം രാജകീയ പാരമ്പര്യത്തിന്റെ പ്രതീകം കൂടിയാണ്. ജോർജ്ജ് നാലാമൻ വെയിൽസ് രാജകുമാരനായിരുന്ന കാലത്താണ് ഈ പാത്രങ്ങൾ നിർമ്മിച്ചത്. 1811-ൽ നടന്ന ഒരു വിരുന്നിലാണ് 'ഗ്രാൻഡ് സർവീസ്' ആദ്യമായി ഉപയോഗിച്ചത്. അദ്ദേഹത്തിന് ശേഷം വന്ന എല്ലാ ബ്രിട്ടീഷ് ഭരണാധികാരികളും തങ്ങളുടെ വിരുന്നുകൾക്കായി ഈ ഗംഭീരമായ പാത്രശേഖരം ഉപയോഗിച്ചുവരുന്നു. ഒരു ഔദ്യോഗിക വിരുന്നിനായി ഈ പാത്രങ്ങളെല്ലാം വൃത്തിയാക്കി മിനുക്കിയെടുക്കും. എട്ടുപേർ മൂന്നാഴ്ചയോളം സമയം എടുത്താണ് ഈ പാത്രങ്ങള്‍ കഴുകി മിനുക്കിയെടുക്കുന്നത്.
Britain's Prince William, Prince of Wales and Catherine, Princess of Wales arrive for the State Banquet for President of France Emmanuel Macron and his wife Brigitte Macron, at Windsor Castle, Berkshire, Britain, July 8, 2025. Ludovic Marin/Pool via REUTERS
മെനു തായറാക്കുന്നത് എങ്ങനെ?
രാജകീയ വിരുന്നിന്റെ മെനു തയാറാക്കുന്നതിന്റെ പൂർണ്ണ ഉത്തരവാദിത്തം രാജകീയ പാചകവിദഗ്ദ്ധനാണ് . പരമ്പരാഗതമായി നാല് കോഴ്‌സുകളാണ് വിരുന്നിൽ ഉണ്ടാകുക. രണ്ട് പ്രധാന വിഭവങ്ങൾ, ഒരു പുഡ്ഡിംഗ്, പിന്നാലെ പഴങ്ങൾ അടങ്ങിയ ഡെസേർട്ട് എന്നിവയാണ് ക്രമം. മെനുവിന് അംഗീകാരം ലഭിച്ച ശേഷം, അതിലെ വിഭവങ്ങൾക്ക് ചേർന്ന വൈൻ തിരഞ്ഞെടുക്കുന്നതും ഒരു കലയാണ്. റോയൽ നിലവറകളുടെ ചുമതലയുള്ള ക്ലർക്കും ഹോസ്പിറ്റാലിറ്റി വിഭാഗം തലവനും ചേർന്നാണ് ഓരോ വിഭവത്തിനും അനുയോജ്യമായ വൈനുകൾ കണ്ടെത്തുന്നത്.
വിഭവങ്ങള്‍ എന്തെല്ലാം?
രുചിവിസ്മയം തീര്‍ത്ത വിരുന്നില്‍ ഫ്രഞ്ച്-ബ്രിട്ടീഷ് സംഗമമായിരുന്നു. പ്രധാന വിഭവമായി അതിഥികൾക്ക് മുന്നിലെത്തിയത് റഗ് എസ്റ്റേറ്റിൽ നിന്നുള്ള ചിക്കൻ സുപ്രീം ആണ്. പ്രത്യേകമായി തയ്യാറാക്കിയ ക്രീമും ഇതിനൊപ്പം വിളമ്പും. വിരുന്നിന് സമാപനം കുറിച്ചുകൊണ്ട് കാപ്പിയും ഫ്രഞ്ച് ശൈലിയിലുള്ള ചെറു മധുരങ്ങളായ പെറ്റിറ്റ് ഫോറും നൽകി.
Britain's King Charles speaks at the State Banquet for President of France Emmanuel Macron and his wife Brigitte Macron, on day one of the French President's state visit to the UK, at Windsor Castle, Berkshire, Britain, July 8, 2025. Aaron Chown/Pool via REUTERS
ഇതിനൊപ്പം പാനീയമായി തിരഞ്ഞെടുത്ത ഫ്രഞ്ച് വൈനുകളും വിളമ്പി. പല വർഷങ്ങളിലെ മുന്തിരിപ്പഴങ്ങൾ കൂട്ടിച്ചേർത്ത് നിർമ്മിക്കുന്ന ഡൊമെയ്ൻ എവ്രെമൊൻഡ്, ക്ലാസിക് ക്യൂവേ. ഫ്രാൻസിലെ ബർഗണ്ടി മേഖലയിലെ ഉയര്‍ന്ന ഗുണനിലവാരമുള്ള മുന്തിരിയില്‍ നിന്ന് നിര്‍മിക്കുന്ന കോർട്ടോൺ-ഷാർലെമെയ്ൻ, ഗ്രാൻഡ് ക്രൂ എന്നിവയാണ് രാജകീയ വിരുന്നില്‍ ഇടംപിടിച്ച വൈനുകളില്‍ ചിലത്. ഇതിലെ പ്രധാന ആകർഷണം 'ലോൻടോൻട്' കോക്ക് ടെയിലാണ് . ബ്രിട്ടീഷ് ജിന്നും നാരങ്ങാ ക്രീമും ഫ്രഞ്ച് പാസ്റ്റിസും ചേർത്താണ് ഇത് തയാറാക്കുന്നത്. ഉണങ്ങിയ ഫ്രഞ്ച് കോൺഫ്ലവറുകളും ഇംഗ്ലീഷ് റോസാപ്പൂവിതളുകളും കൊണ്ട് അലങ്കരിച്ചാണ് ഈ കോക്ക് ടെയില്‍ നല്‍കിയത്. ആഴ്ചകൾ നീളുന്ന തയ്യാറെടുപ്പുകളാണ് ഓരോ വിരുന്നിനും പിന്നിലുള്ളത്. ലണ്ടനിലെ വിദേശ രാജ്യങ്ങളുടെ അംബാസഡർമാർ, ഹൈക്കമ്മീഷണർമാർ, മുൻ പ്രധാനമന്ത്രിമാർ, കാൻ്റർബറിയിലെയും യോർക്കിലെയും ആർച്ച് ബിഷപ്പുമാർ, മറ്റ് പ്രമുഖ പൊതുപ്രവർത്തകർ എന്നിവർക്കെല്ലാം ഈ വിരുന്നിലേക്ക് ക്ഷണം ലഭിക്കും.