Image: X/BoardingArea

Image: X/BoardingArea

TOPICS COVERED

 ഹോങ്കോങ് രാജ്യാന്തര വിമാനത്താവളത്തിലെ ചെക്ക്–ഇന്‍ ഡസ്കുകള്‍ തല്ലിത്തകര്‍ത്ത് ബ്രിട്ടീഷ് പൗരന്‍. ഒന്നാം ടെര്‍മിനലിലെ പത്തോളം ചെക്ക്–ഇന്‍ കിയോസ്ക്കുകളും സമീപത്തെ കൗണ്ടറുകളും റെയിലിങ്ങുകളും ഗ്ലാസ് പാനലും ഇയാള്‍ ലോഹദണ്ഡ് ഉപയോഗിച്ച് തകര്‍ത്തതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തിങ്കളാഴ്ച പ്രാദേശിക സമയം രാവിലെ ആറുമണിയോടെയാണ് സംഭവം.

ഇതുകൂടാതെ നിയമവിരുദ്ധമായി വയാഗ്ര ഗുളികകള്‍ കയ്യില്‍വച്ചതിനും ഉള്‍പ്പെടെ ഇയാള്‍ക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഓടിയെത്തി ഇയാളെ പിടികൂടിയെങ്കിലും വലിയ നാശനഷ്ടമാണ് വിമാനത്താവളത്തില്‍ ഉണ്ടായിരിക്കുന്നതെന്ന് അധികൃതര്‍ പറയുന്നു. അതേസമയം യാത്രക്കാര്‍ക്കോ ജീവനക്കാര്‍ക്കോ ആക്രമണത്തില്‍ പരുക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

ഹോങ്കോങ്ങില്‍ വിനോദസഞ്ചാരിയായെത്തിയ 35കാരനാണ് പിടിയിലായത്. ആക്രമണത്തെത്തുടര്‍ന്ന് പിടികൂടിയ സഞ്ചാരിയുടെ ലഗേജ് പരിശോധിച്ചപ്പോഴാണ് നാല് വയാഗ്ര ഗുളികകള്‍ കൂടി കണ്ടെടുത്തത്. ഡോക്ടറുടെ കുറിപ്പില്ലാതെ വയാഗ്ര കൈവശം വയ്ക്കുന്നത് ഹോങ്കോങ്ങില്‍ നിയമവിരുദ്ധമാണ്, മാത്രമല്ല വയാഗ്ര പാര്‍ട് വണ്‍ പോയിസണ്‍ ആയാണ് കണക്കാക്കപ്പെടുന്നത്. രണ്ടുവര്‍ഷം വരെ തടവും 9,400 പൗണ്ട് വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണിതെന്ന് ഹോങ്കോങ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

 

 

British Citizen Destroys Hong Kong Airpor:

Hong Kong Airport Attack saw a British citizen vandalize check-in desks and kiosks at the Hong Kong International Airport. He was also arrested for illegally possessing Viagra pills without a prescription, a serious offense in Hong Kong.