A U.S. Air Force B-2 Spirit Stealth Bomber (C) is flanked by four F-22 Raptor fighter planes during a flyover of military aircraft down the Hudson River and New York Harbor past York City, and New Jersey, U.S. July 4, 2020. REUTERS/Mike Segar REFILE - CORRECTING AIRCRAFT FROM "U.S. MARINE CORPS F-35 FIGHTERS" TO "F-22 RAPTOR FIGHTER PLANES".

ഇറാന്‍റെ ആണവ നിലയങ്ങളെ ലക്ഷ്യമാക്കി യുഎസ് നടത്തിയ ഓപ്പറേഷന്‍ മിഡ്നൈറ്റ് ഹാര്‍മറില്‍ ഉപയോഗിച്ച ബി–2 സ്റ്റൈല്‍ത്ത് ബോംബര്‍ വിമാനങ്ങളെ പറ്റി വിവാദം. ഇറാന്‍റെ വ്യോമപ്രതിരോധ സംവിധാനങ്ങളെ കബളിപ്പിക്കാന്‍ പറന്ന ബി–2 വിമാനങ്ങള്‍ തിരികെ മിസോറിയിലെ എയര്‍ഫോഴ്സ് ബേസ് ക്യാംപിലെത്തിയിട്ടില്ലെന്നാണ് വിവരം. നിലവില്‍ ഇവ എവിടെ എന്നതില്‍ ദുരൂഹത തുടരുകയാണ്. 

മിസോറിയിലെ യുഎസ് എയര്‍ഫോഴ്സ് ബേസില്‍ നിന്നും രണ്ട് പ്രത്യേക ഗ്രൂപ്പുകളായാണ് ബി-2 ബോംബര്‍ വിമാനങ്ങള്‍ ഇറാന്‍ ദൗത്യത്തിന് ഇറങ്ങിയത്. ഇറാനിയന്‍ പ്രതിരോധത്തെ മറികടക്കാന്‍ ഒരു സംഘം പടിഞ്ഞാറോട്ടേക്ക് പസഫിക്കിന് മുകളിലൂടെ പറന്നു. ഏഴ് ബി-2 വിമാനങ്ങളടങ്ങുന്ന രണ്ടാമത്തെ സംഘം ഇറാന്‍റെ ഫോർഡോയിലെയും നതൻസിലെയും ഭൂഗർഭ ആണവ കേന്ദ്രങ്ങളെ ആക്രമിക്കാൻ കിഴക്കോട്ട് നീങ്ങി. 

ആണവ കേന്ദ്രങ്ങള്‍ക്ക് നേരെ 14 GBU-57 ബങ്കർ-ബസ്റ്റർ ബോംബുകൾ വര്‍ഷിച്ച ശേഷം 37 മണിക്കൂര്‍ നിര്‍ത്താതെ പറന്ന് ഇവ മിസോറിയിലെ ബേസ് ക്യാമ്പിലേക്ക് തിരികെ എത്തിയെന്നാണ് വിവരം. എന്നാല്‍ പസഫിക്കിന് മുകളിലൂടെ പറന്ന വിമാനങ്ങളെ പറ്റി കൃത്യമായ വിവരമില്ല. ഇക്കൂട്ടത്തിലെ ഒരു വിമാനം യുഎസിലെ തന്നെ ഹവായില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയെന്നാണ് ഏറ്റവും ഒടുവിലെ റിപ്പോര്‍ട്ട്. 

ഹൊണോലുലുവിലെ ഹിക്കാം എയർഫോഴ്‌സ് ബേസുമായി റൺവേ പങ്കിടുന്ന ഡാനിയൽ കെ. ഇനോയി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ബി-2 ബോംബർ ലാന്‍ഡ് ചെയ്തത്. ഇത് സൂചിപ്പിക്കുന്നൊരു വിഡിയോ ഈയിടെ ഓൺലൈനിൽ പ്രചരിച്ചിരുന്നു. ഇതാണ് നിഗൂഢതയും ദുരൂഹതയും വര്‍ധിപ്പിക്കുന്നത്. 

വിമാനത്തിന് എന്തെങ്കിലും പ്രശ്നങ്ങൾ ഉള്ളതുകൊണ്ടാണോ ഇവിടെ ഇറങ്ങിയതെന്നും മറ്റുമുള്ള കാര്യങ്ങളിൽ ഇതുവരെ വിശദീകരണമില്ല. ബോംബര്‍ വിമാനത്തിന്‍റെ അടിയന്തര ലാന്‍ഡിങിന്‍റെ സ്വഭാവത്തെക്കുറിച്ചോ സ്റ്റെൽത്ത് ബോംബർ എത്രത്തോളം കാലം ഇവിടെ തുടരുമെന്നതിനെ പറ്റിയോ ഇതുവരെ വിവരങ്ങളില്ലാത്തതിനാല്‍ ദുരൂഹത തുടരുകയാണ്. നേരത്തേയും ബി2 ബോംബർ വിമാനങ്ങൾ ഹവായിയിൽ ഇറങ്ങിയിട്ടുണ്ട്. 2023 ഏപ്രിലിലെ അടിയന്തര സാഹചര്യത്തിന് പിന്നാലെ ബി2 വിമാനങ്ങളുടെ മുഴുവൻ ഫ്ലീറ്റും ഹിക്കാം വ്യോമതാവളത്തിൽ ഇറങ്ങിയിരുന്നു.

2ബില്യണ്‍ ഡോളറാണ് വില വരുന്ന അത്യാധുനിക വിമാനമാണ് ബി-2. യുഎസ് എയർഫോഴ്‌സിന്‍റെ ആയുധപുരയില്‍ ആകെയുള്ളത് 20 ബി-2 വിമാനങ്ങളാണ്. എല്ലാം മിസോറിയിലെ വൈറ്റ്‌മാൻ എയർഫോഴ്‌സ് ബേസ് ആസ്ഥാനത്താണ് ക്യാംപ് ചെയ്തിരിക്കുന്നത്. 

ENGLISH SUMMARY:

A controversy has erupted regarding the B-2 stealth bombers used in the US's 'Operation Midnight Hammer' against Iran's nuclear facilities. Reports suggest the B-2 aircraft, designed to deceive Iranian air defenses, have not returned to their base in Missouri, leaving their current whereabouts a mystery.