വിവാഹത്തിനായി യു.എസിലെത്തിയ ഇന്ത്യക്കാരിയെ കാണാനില്ലെന്ന് പരാതി. വീട്ടുകാര്‍ ഉറപ്പിച്ച വിവാഹത്തിനായി ന്യൂജഴ്സിയിലെത്തിയ സിമ്രാന്‍ എന്ന 24 കാരിയെയാണ് കാണാതായത്. ജൂണ്‍ 20 തിനാണ് യുവതി ന്യൂജഴ്സിയിലെത്തിയത്. ഇതിന് ശേഷം എവിടെയാണെന്ന് അറിയില്ലെന്നാന്നാണ് പൊലീസ് വ്യക്തമാക്കി. 

യുവതിക്കായി ന്യൂയോര്‍ക്കിലെ ലിന്‍ഡന്‍വോള്‍ഡ് പൊലീസ് തിരച്ചില്‍ നടത്തുന്നുണ്ട്. പൊലീസ് ശേഖരിച്ച സിസിടിവി ദൃശ്യങ്ങള്‍ പ്രകാരം ഫോൺ നോക്കി ആരെയോ കാത്തിരിക്കുന്ന സിമ്രാനെ കാണാം. വിഡിയോയില്‍ യാതൊരു വിഷമവും ഉള്ളതായി തോന്നിയില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ചാരനിറത്തിലുള്ള പാന്‍റും വെള്ള ടീ ഷർട്ടും കറുത്ത ഫ്ലിപ്പ് ഫ്ലോപ്പുമാണ് സിമ്രാൻ ധരിച്ച വേഷം. വജ്രം പതിച്ച ചെറിയ കമ്മലും ഉണ്ടായിരുന്നു. 5 അടി 4 ഇഞ്ച് ഉയരമുള്ള സിമ്രാന് നെറ്റിയുടെ ഇടതുവശത്ത് ചെറിയ പാടുമുള്ളതായി പൊലീസ് വ്യക്തമാക്കി. 

നിശ്‌ചയിച്ച വിവാഹത്തിനായാണ് അവൾ യുഎസിൽ എത്തിയതെന്നാണ് പ്രാഥമിക വിവരം. എന്നാല്‍ വിവാഹം എന്ന പേരിൽ യുഎസിലെത്താൻ നടത്തിയ ശ്രമമാണോ ഇതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. അതേസമയം സിമ്രാന് യുഎസില്‍ ബന്ധുക്കളില്ലെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. ഇംഗ്ലീഷില്‍ സംസാരിക്കാന്‍ അറിയാത്ത യുവതി വൈഫൈ ഉപയോഗിച്ചാണ് മൊബൈല്‍ ഉപയോഗിക്കുന്നത് എന്നതിനാല്‍ ട്രാക്ക് ചെയ്യാന്‍ സാധിക്കുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി. ഇന്ത്യയിലുള്ള യുവതിയുടെ കുടുംബവുമായി ബന്ധപ്പെട്ടാന്‍ പൊലീസ് ശ്രമിച്ചെങ്കിലും സാധിച്ചിട്ടില്ല. 

ENGLISH SUMMARY:

A 24-year-old Indian woman named Simran, who arrived in New Jersey for her arranged marriage on June 20, has been reported missing. Police have stated her whereabouts are unknown since her arrival, prompting a missing person's complaint from her family.