Image Credit: x.com/earthquakesApp

Image Credit: x.com/earthquakesApp

പാക്കിസ്ഥാനില്‍ ശക്തിയേറിയ ഭൂചലനം. പുലര്‍ച്ചെ 3.54ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. മുള്‍ട്ടാനില്‍ നിന്നും 149 കിലോമീറ്റര്‍ മാറിയാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. നാശനഷ്ടങ്ങളോ ആളപായമോ സംബന്ധിച്ച വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല. 

ഇന്ത്യന്‍– യൂറേഷ്യന്‍ ഫലകങ്ങള്‍ ചേരുന്ന പ്രദേശത്താണ് പാക്കിസ്ഥാനെന്നതിനാല്‍ തന്നെ പലയപ്പോഴും ചെറുചലനങ്ങള്‍ സ്വാഭാവികമാണ്. 5.2 തീവ്രതയേറിയ ഭൂചലനമാണ് പാക്കിസ്ഥാനിലുണ്ടായതെന്ന് ഇന്ത്യയുടെ നാഷനല്‍ സെന്‍ര്‍ ഫോര്‍ സീസ്മോളജി റിപ്പോര്‍ട്ട് ചെയ്യുന്നു. ഭൂമിയുടെ 150 അടി താഴ്ചയിലാണ് ഭൂകമ്പമുണ്ടായത്. 

അടുത്തയിടെ ഭൂകമ്പമാപിനിയില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും മധ്യപാക്കിസ്ഥാനില്‍ ഉണ്ടായിരുന്നു. ജൂണ്‍ 12ന്  4.6 തീവ്രതയുള്ള ഭൂചലനവും പെഷവാര്‍ മേഖലയില്‍ അനുഭവപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ ഹിന്ദുകുഷ് ആയിരുന്നു പ്രഭവകേന്ദ്രം.

ENGLISH SUMMARY:

A powerful 5.2 magnitude earthquake struck Pakistan at 3:54 AM, with its epicenter 149 km from Multan. While no casualties or damage have been reported yet, the quake's depth was 150 ft, according to India's National Center for Seismology