Image Credit: AFP/instagram/ncmuae

Image Credit: AFP/instagram/ncmuae

സ്ഫോടനമുണ്ടായി മണിക്കൂറുകള്‍ക്കകം ഇറാനില്‍ ഭൂചലനം. തെക്കന്‍ ഇറാനില്‍ പ്രാദേശിക സമയം രാവിലെ 8.11 ഓടെയാണ് ഭൂചലനം ഉണ്ടായത്. ഭൂകമ്പ മാപിനിയില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ സാരമായ നാശനഷ്ടങ്ങളുണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ ഇല്ലെന്നാണ് ഇറാനിയന്‍ സീസ്മോളജിക്കല്‍ സെന്‍ററിന്‍റേതായി പുറത്തുവരുന്ന ഏറ്റവും പുതിയ വിവരം. ഭൂചലനത്തിന്‍റെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ പ്രകമ്പനം അനുഭവപ്പെട്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഭൂകമ്പ സാധ്യത ഇറാനിയന്‍ ഫലകത്തില്‍ കൂടുതലാണെന്നും തുടര്‍ ചലനങ്ങള്‍ ഉണ്ടായേക്കാമെന്നും റിപ്പോര്‍ട്ടുണ്ട്. 

ബിദാഖുന്‍, അഖ്ഹന്ദ്, മൊഹ്ര്‍ പ്രദേശങ്ങളിലാണ് ഭൂചലനമുണ്ടായതെന്നും ശക്തിയേറിയ ചലനത്തില്‍ ജനാലച്ചില്ലുകള്‍ തകര്‍ന്നുവെന്നും ഷെല്‍ഫുകളില്‍ നിന്നും വസ്തുക്കള്‍ നിലത്ത് വീണുവെന്നും പഴയ കെട്ടിടങ്ങളില്‍ നേരിയ വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടുവെന്നുമാണ് റിപ്പോര്‍ട്ട്. ഭൂചലനത്തില്‍ പരിഭ്രാന്തരായ ജനങ്ങള്‍ വീടുകള്‍ വിട്ട് പുറത്തേക്കിറങ്ങി ഓടിയെന്നും സമൂഹമാധ്യമങ്ങളില്‍ ആളുകള്‍ കുറിക്കുന്നു. അതേസമയം, ഇറാനിലെ ഭൂചലനത്തിന്‍റെ തുടര്‍ ചലനങ്ങള്‍ അനുഭവപ്പെട്ടിട്ടില്ലെന്ന് യുഎഇ സ്ഥിരീകരിച്ചു. ദുബായ് മുതല്‍ റാസ് അല്‍ ഖൈമ വരെ ചെറു ചലനങ്ങളുണ്ടാകാമെന്നായിരുന്നു മുന്നറിയിപ്പ്. 

എന്നാല്‍ ഇറാന്‍റെ ആണവ പരീക്ഷണത്തെ തുടര്‍ന്നാണോ ഭൂചലനമുണ്ടായതെന്ന ആശങ്കയും ചിലര്‍ ഉയര്‍ത്തുന്നു. യുഎസ് യുദ്ധക്കപ്പലുകളും വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണും ഇറാന്‍ ലക്ഷ്യമാക്കി മധ്യപൂര്‍വപ്രദേശത്ത്  തമ്പടിച്ചിരിക്കുന്ന സാഹചര്യത്തിലാണോ നീക്കമെന്ന് സംശയിക്കേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. യുഎസ് ഇറാനെ ആക്രമിച്ചാല്‍ അത് പ്രാദേശിക സംഘര്‍ഷമായി വളരുമെന്നായിരുന്നു ഖമനയിയുടെ ഒടുവിലത്തെ പ്രതികരണം. എന്നാല്‍ ഇറാന്‍ തങ്ങളുമായി ചര്‍ച്ചയ്ക്ക് സന്നദ്ധമായെന്നും കരാറിന് തയാറായെന്നും ഇറാന് മുന്നില്‍ മറ്റു വഴികള്‍ ഇല്ലെന്നുമായിരുന്നു ട്രംപിന്‍റെ മറുപടി. 

ഇറാനിലെ തെക്കുപടിഞ്ഞാറന്‍ നഗരമായ അഹ്വാസിലെ ജനവാസ മേഖലയില്‍ ഇന്നലെ  പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് നാലുപേരും തെക്കന്‍ തുറമുഖ നഗരമായ ബന്ദര്‍ അബ്ബാസിലുണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയുമായിരുന്നു.  ബന്ദര്‍ അബ്ബാസിലെ സ്ഫോടനത്തില്‍ 14 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. നിരവധി വാഹനങ്ങളും കടകളും സ്ഫോടനത്തില്‍ തകര്‍ന്നിട്ടുണ്ട്. 

ENGLISH SUMMARY:

A powerful 5.3 magnitude earthquake struck southern Iran on February 1, 2026, centering near the Mohr district. The tremors, felt across a 10 km radius, sparked immediate global speculation about a potential underground nuclear test by Tehran. However, the Iranian Seismological Center and international monitoring agencies reported the event as a natural tectonic shift occurring at a depth of 10 km. Historically, Iran has faced similar rumors during seismic events in 2024 and 2025, all of which were later debunked by experts using seismic wave analysis. While the U.S. and Israel remain on high alert due to Iran's advancing nuclear program, there is no verified evidence linking this specific quake to military activity. The Iranian government maintains that the seismic activity is purely geological, given the region's location on major fault lines. Seismologists emphasize that nuclear explosions produce distinct 'explosive' wave signatures unlike the 'slip' patterns of natural quakes. With U.S. forces positioned in the Middle East and ongoing tensions over the Strait of Hormuz, the incident adds to the regional volatility. Citizens in affected areas reported minor damage like broken windows but no casualties. Stay informed with real-time updates on Iran’s seismic activity and geopolitical status.