പശ്ചിമേഷ്യയെ ഒന്നടങ്കം ഭീതിയിലാഴ്ത്തി ഗൾഫ് മേഖലയിൽ വീണ്ടും അമേരിക്ക– ഇറാന്‍ ഏറ്റുമുട്ടല്‍. തന്‍റെ പിതാവിന്‍റെ ചോര വീഴ്ത്തിയവരോട് പകരം ചോദിക്കുമെന്ന ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖമനയിയുടെ പ്രസ്താവന ആരെയെല്ലാം ലക്ഷ്യമിട്ടാണ്? തന്നെ വധിക്കാന്‍ ശ്രമിച്ചാല്‍ ഇറാന്‍ ബാക്കിയുണ്ടാവില്ലെന്ന യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ മുന്നറിയിപ്പ് ശരിയായ ആശങ്കയില്‍ നിന്നോ? എണ്ണ ഒഴുകട്ടെ എന്ന് പ്രഖ്യാപിച്ച പ്രസിഡന്‍റ് വീണ്ടും നിലപാട് മാറ്റുന്നോ? അമേരിക്കയ്ക്കും ഇറാനും ഇടയില്‍പ്പെട്ട ഗള്‍ഫ് രാജ്യങ്ങള്‍ വീണ്ടും പ്രതിസന്ധിയിലോ? വെടിനിര്‍ത്തല്‍ ധാരണ പൊളിച്ചത് ട്രംപോ ഇറാനോ? ഹോര്‍മുസ് കടക്കാന്‍ എണ്ണക്കപ്പലുകള്‍ എന്തു ചെയ്യും? എണ്ണവില വീണ്ടും കുതിക്കുമോ?