A U.S. Air Force B-2 Spirit stealth bomber returns from Operation Midnight Hammer, the U.S. attack on Iran's nuclear facilities, at Whiteman Air Force Base, Missouri, U.S. June 2025. U.S. Air Force/Handout via REUTERS THIS IMAGE HAS BEEN SUPPLIED BY A THIRD PARTY
അമേരിക്കയുടെ കയ്യിലെ ഏറ്റവും വിലയേറിയ യുദ്ധവിമാനങ്ങളിലൊന്നാണ് ബി2 സ്റ്റെല്‍ത്ത് ബോംബര്‍. ഇറാന്‍റെ അതീവ സുരക്ഷാ ആണവകേന്ദ്രമായ ഫൊര്‍ദോ ആക്രമിക്കാന്‍ അമേരിക്ക തിരഞ്ഞെടുത്തതോടെയാണ് ബി2 സ്റ്റെല്‍ത്ത് ബോംബര്‍ വാര്‍ത്തകളില്‍ നിറഞ്ഞത്. രണ്ട് ബില്യണ്‍ ഡോളറിലേറെ വിലമതിക്കുന്ന വിമാനം 37 മണിക്കൂര്‍ നിര്‍ത്താതെ പറന്നാണ് ഇറാനിലെത്തി ആക്രമണം നടത്തി മടങ്ങിയത്.
Photo by US AIR FORCE / AFP
മിസൗറിയിലെ വൈറ്റ്മാന്‍ വ്യോമതാവളത്തില്‍ നിന്ന് പറയുന്നയര്‍ന്ന ബി2 സ്റ്റെല്‍ത്ത് ബോംബര്‍ വെറുമൊരു യുദ്ധവിമാനം മാത്രമല്ല, പറക്കും വീട് കൂടിയാണ്. വിശ്രമിക്കാന്‍ കിടക്ക, ശുചിമുറി, ഭക്ഷണം പാകം ചെയ്യാന്‍ മൈക്രോവേവ്, കുഞ്ഞന്‍ ഫ്രിജ് തുടങ്ങി സൈനികര്‍ക്ക് ദീര്‍ഘദൂര യാത്രയില്‍ ആവശ്യമായതെല്ലാം വിമാനത്തിനുള്ളില്‍ സജ്ജീകരിച്ചിട്ടുണ്ട്. പൈലറ്റ് വിമാനം പറത്തുമ്പോള്‍ സഹ പൈലറ്റിന് ചാരിക്കിടക്കാനുള്ള സംവിധാനവും കോക്പിറ്റിലുണ്ട്. പറക്കലിനിടെ ആകാശത്ത് വച്ച് തന്നെ ഇന്ധനം പലവട്ടം നിറയ്ക്കാനും ബി2 സ്റ്റെല്‍ത്ത് ബോംബറിന് കഴിയും. Also Read: ഇരച്ചെത്തിയത് 2 ബില്യണ്‍ ഡോളര്‍ വിമാനം
A U.S. Air Force B-2 Spirit Stealth Bomber (C) is flanked by four F-22 Raptor fighter planes during a flyover of military aircraft down the Hudson River and New York Harbor past York City, and New Jersey, U.S. July 4, 2020. REUTERS/Mike Segar REFILE - CORRECTING AIRCRAFT FROM "U.S. MARINE CORPS F-35 FIGHTERS" TO "F-22 RAPTOR FIGHTER PLANES".
200 കോടി ഡോളര്‍ വീതം വിലയുള്ള 19 ബി2 സ്റ്റെല്‍ത്ത് ബോംബറുകളാണ് നിലവില്‍ അമേരിക്കയുടെ കയ്യിലുള്ളത്. ഒരെണ്ണം 2008 ല്‍ തകര്‍ന്നിരുന്നു. സാധാരണയായി ബോംബര്‍ വിമാനങ്ങളില്‍ ഇത്രയധികം ആഡംബരങ്ങളുണ്ടാവാറില്ല. എന്നാല്‍ ദീര്‍ഘദൂര ആക്രമണങ്ങള്‍ക്ക് ഉപയോഗിക്കുന്ന, 24 മണിക്കൂറിലേറെ പറന്ന് ആക്രമണം നടത്താന്‍ ശേഷിയുള്ള യുദ്ധവിമാനങ്ങളായ ബി2 സ്പിരിറ്റ്, ബി–52 സ്റ്റ്രാറ്റോഫോര്‍ട്ടസ് എന്നിവയില്‍ സൈനികര്‍ക്കാവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. സെപ്റ്റംബര്‍ 11 ലെ ആക്രമണത്തെ തുടര്‍ന്ന് അഫ്ഗാനിസ്ഥാനില്‍ യുഎസ് നടത്തിയ ആക്രമണങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് ഇത്ര ദൈര്‍ഘ്യമേറിയ ദൗത്യം ബി2 നിര്‍വഹിക്കുന്നത്.