TOPICS COVERED

പിസ ഡെലിവറിയിലുണ്ടാകുന്ന വര്‍ധനവ് വരാനിരിക്കുന്ന യുദ്ധത്തെക്കുറിച്ചുള്ള മുന്നറിയിപ്പ് നല്‍കുമത്രെ. ഇതാണ് പെന്‍റഗണ്‍ പിസ തിയറി. ഇത് ഔദ്യോഗികമായൊരു സിദ്ധാന്തം അല്ലെങ്കില്‍ക്കൂടി ഇതിന് വലിയ പ്രചാരമണുള്ളത്. ഇപ്പോള്‍ ഇസ്രയേല്‍ ഇറാന്‍ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തിലാണ് ഈ സിദ്ധാന്തം വീണ്ടും ഉയര്‍ന്നുവന്നിരിക്കുന്നത്. രണ്ട് രാജ്യങ്ങള്‍ക്കിയടില്‍ യുദ്ധം പൊട്ടിപ്പുറപ്പെടുമ്പോള്‍ അവിടെ ഒട്ടേറെ  നാശനഷ്ടങ്ങള്‍ ഉണ്ടാകും. ബാബാ വാംഗയും ഫ്രഞ്ച് ജ്യോതിഷിയായ നോസ്ട്രഡാമസും ഇത്തരത്തില്‍ യുദ്ധങ്ങളും മറ്റും പ്രവചിച്ച് ചരിത്രത്തില്‍ ഇടം നേടിയവരാണ്.

2025 ജൂൺ 13 ന് പൊട്ടിപ്പുറപ്പെട്ട ഇസ്രായേലും ഇറാനും സംഘര്‍ഷത്തിനിടയില്‍ ഇത്തരമൊരു സാഹചര്യം ഉണ്ടായതോടുകൂടിയാണ് വീണ്ടും ഈ സിദ്ധാന്തം ഉയര്‍ന്നു വന്നത്.പെന്റഗണ്‍ പിസ തിയറി എന്നാണ് ഈ പ്രതിഭാസം അറിയപ്പെടുന്നത്. 1990 ലാണ് ഇത്തരത്തിലൊരു തിയറി രൂപപ്പെടുന്നത്. 1990 ഓഗസ്റ്റ് 1 ന്  വാഷിങ്ടണില്‍   പിസ ഡെലിവറിയില്‍ വലിയ വര്‍ദ്ധനവ് ഉണ്ടായി. ഓഗസ്റ്റ് 2ന് പുലർച്ചെ 2 മണിക്ക്   ഇറാഖ് കുവൈത്തിനെ ആക്രമിച്ചു.

പിന്നീട് പലപ്പോഴും ഇങ്ങനെ സംഭവിച്ചിട്ടുണ്ടെന്നും പറയപ്പെടുന്നു. സിദ്ധാന്തത്തിന്   ഒരു അടിസ്ഥാനവും ഇല്ലെങ്കിലും പലരും ഇത് വിശ്വസിക്കുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇസ്രയേല്‍ ഇറാന്‍ സംഘര്‍ഷത്തിനിടയില്‍ ഈ സിദ്ധാന്തം എന്തുകൊണ്ട് വാര്‍ത്തകളില്‍ ഇടംപിടിക്കുന്നു എന്നതാണ് ചോദ്യം? 2025 ജൂണ്‍ 13ന് പെന്റഗണ്‍ പിസ സമൂഹമാധ്യമത്തില്‍ അവരുടെ ഓര്‍ഡറുകളെക്കുറിച്ചുള്ള ചില ബാര്‍ഗ്രാഫുകള്‍ പങ്കുവച്ചിരുന്നു. അന്ന് വൈകുന്നേരം പെന്‍റഗണിന്  സമീപമുള്ള മിക്കവാറും എല്ലാ പിസ സ്റ്റോറുകളിലും വലിയ രീതിയിലുള്ള വില്‍പ്പനയാണ് നടന്നിരുന്നതെന്നും അവര്‍ പറ‍ഞ്ഞു. പിന്നീട് അത് കുറഞ്ഞു. ഇസ്രയേല്‍ ഇറാനെ ആക്രമിക്കുന്നു എന്ന വര്‍ത്ത വരുന്നതിന് ഒരു മണിക്കൂര്‍ മുന്നേയായിരുന്നു സംഭവം.

ENGLISH SUMMARY:

The "Pentagon Pizza Theory" is an unofficial hypothesis that suggests a sudden spike in pizza delivery orders near the Pentagon may serve as an early warning sign of an impending military conflict. According to this theory, increased late-night activity and food orders from defense personnel could signal heightened operations or war preparations.