iran-attack

ഇസ്രയേല്‍ –ഇറാന്‍ സംഘര്‍ഷത്തിനുപിന്നാലെ പത്ത് വിമാനങ്ങള്‍ തിരിച്ചുവിട്ട് എയര്‍ ഇന്ത്യ. അഞ്ചു വിമാനങ്ങള്‍ തിരികെ മടങ്ങി. മുംബൈ–ലണ്ടന്‍, മുംബൈ ന്യൂയോര്‍ക്ക് വിമാനങ്ങളും ഡല്‍ഹി–വാഷിങ്ടണ്‍, ഡല്‍ഹി–ടൊറന്റോ വിമാനങ്ങളും  തിരികെ മടങ്ങി. ഓഹരിവിപണിയില്‍ വന്‍ ഇടിവ് നേരിട്ടു. രൂപയുടെ മൂല്യവും കുത്തനെ ഇടിഞ്ഞു. രാജ്യാന്തര എണ്ണവിലയില്‍ 9% വര്‍ധനവുണ്ടായി. സ്വര്‍ണവില പവന് 1560 രൂപ കൂടി . 

Also Read: ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍; ഇറാന്‍റെ രണ്ട് ആണവശാസ്ത്രജ്‍ഞര്‍ കൊല്ലപ്പെട്ടു


ഇറാന്റെ ആണവപദ്ധതികളെ ലക്ഷ്യമിട്ടായിരുന്നു ഇസ്രയേലിന്റെ ആക്രമണം .  രണ്ട് ആണവശാസ്ത്രജ്ഞര്‍ കൊല്ലപ്പെട്ടു. റവലൂഷനറി ഗാര്‍ഡ് കമാന്‍ഡര്‍ ഹുസൈന്‍ സലാമിയും കൊല്ലപ്പെട്ടു. ടെഹ്റാനില്‍ നിന്നുള്ള വിമാനങ്ങള്‍ റദ്ദാക്കിയതായി ഇറാന്‍ അറിയിച്ചു.  ഇസ്രയേലില്‍ ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.  ഭീഷണി ഒഴിയും വരെ ആക്രമണമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി അറിയിച്ചു. 

ഇസ്രയേല്‍–ഇറാന്‍ സംഘര്‍ഷത്തില്‍ ആശങ്കയെന്ന് ഇന്ത്യ പ്രതികരിച്ചു. ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ഇസ്രയേലില്‍ അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് ഇന്ത്യന്‍ എംബസി മുന്നറിയിപ്പ് നല്‍കി. 

ENGLISH SUMMARY:

Air India Mumbai-London Flight Returns After 3 Hours In Air