File Image Credit: AP
യുക്രെയ്ന്‍റെ ഡ്രോണ്‍ ആക്രമണം തുടരുന്നതിന്‍റെ പശ്ചാത്തലത്തില്‍ മോസ്കോയിലെ പ്രധാനപ്പെട്ട നാല് വിമാനത്താവളങ്ങളും അടച്ച് റഷ്യ. സുരക്ഷാകാരണങ്ങളെ തുടര്‍ന്നാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്. തിങ്കളാഴ്ച അര്‍ധരാത്രിയോട് അടുപ്പിച്ച് മാത്രം യുക്രെയ്ന്‍റെ 76 ഡ്രോണുകളാണ് റഷ്യന്‍ പ്രതിരോധ സംവിധാനം നിര്‍വീര്യമാക്കിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. റഷ്യ യുക്രെയ്നില്‍ നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് ഇതുണ്ടായതെന്നും റിപ്പോര്‍ട്ട് പറയുന്നു.
A man looks on near a building on fire at the site of a Russian drone strike, amid Russia's attack on Ukraine, in Kyiv, Ukraine June 10, 2025. REUTERS/Thomas Peter
യുദ്ധം ആരംഭിച്ചതിന് ശേഷം റഷ്യ യുക്രെയ്നെതിരെ നടത്തിയ ഏറ്റവും വലിയ ഡ്രോണ്‍ ആക്രമണം ആയിരുന്നു തിങ്കളാഴ്ച രാത്രിയോടെ ഉണ്ടായത്. ക്രൂസ്, ബാലിസ്റ്റിക് മിസൈലുകള്‍ റഷ്യ, യുക്രെയ്ന് നേരെ തൊടുത്തു. 479 ഡ്രോണുകളില്‍ 460 എണ്ണവും നിര്‍വീര്യമാക്കിയതായി യുക്രെയ്ന്‍ വ്യോമസേന അവകാശപ്പെട്ടു. റഷ്യന്‍ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്.
In this photo, taken from video and released by Russian Defense Ministry Press Service on Monday, June 9, 2025, Russian servicemen wave Russian national flags sitting in a bus after returning from captivity by a POWs exchange of the first group of servicemen under 25 years of age between Russia and Ukraine, at an airport outside Moscow, Russia. (Russian Defense Ministry Press Service via AP)
ആക്രമണം ഒരുവശത്ത് നടക്കുന്നതിനിടെ റഷ്യയും യുക്രെയ്നും തമ്മില്‍ തടവുകാരെ കൈമാറുന്നതും പുരോഗമിക്കുന്നുണ്ട്. 25 വയസിന് താഴെയുള്ള നൂറുകണക്കിന് തടവുകാരെയാണ് ഇതനുസരിച്ച് വിട്ടയച്ചത്. ഇസ്താംബൂളില്‍ വച്ച് ജൂണ്‍ രണ്ടിനുണ്ടാക്കിയ ഉടമ്പടി പ്രകാരമാണ് ഈ കൈമാറ്റം.