ADB headquarters, Philippines /Photo Credit: ADB
രാജ്യാന്തര നാണയ നിധിക്ക് പിന്നാലെ പാക്കിസ്ഥാന് വായ്പ അനുവദിച്ച് ഏഷ്യന്‍ ഡവലപ്മെന്‍റ് ബാങ്കും (എഡിബി). 800 മില്യണ്‍ ഡോളര്‍ (80 കോടി ഡോളര്‍) ആണ് സാമ്പത്തിക സഹായമായി നല്‍കുന്നത്. എന്നാല്‍ വായ്പയായി അനുവദിക്കുന്ന തുക പാക്കിസ്ഥാന്‍ ഭീകരപ്രവര്‍ത്തനത്തിനായി വകമാറ്റുമെന്ന് ആശങ്കയുണ്ടെന്നും വികസന പ്രവര്‍ത്തികളാവില്ല പാക്കിസ്ഥാനില്‍ നടക്കാന്‍ പോകുന്നതെന്നും ചൂണ്ടിക്കാട്ടി ഇന്ത്യ എതിര്‍പ്പറിയിച്ചുവെങ്കിലും എഡിബി തള്ളി.
Photo Credit: ADB
നയം അടിസ്ഥാനമാക്കിയുള്ള വായ്പയായി 300 മില്യണ്‍ ഡോളറും പാക്കിസ്ഥാന്‍റെ ധനസ്ഥിതിയില്‍ സുസ്ഥിരത കൊണ്ടുവരുന്നതിനും പൊതുധന വിനിയോഗ മാനെജ്മെന്‍റ് പരിപോഷിപ്പിക്കുന്നതിനായി 500 മില്യണ്‍ ഡോളറുമെന്നിങ്ങനെയാണ് പാക്കേജില്‍ വകയിരുത്തിയിരിക്കുന്നത്. അതേസമയം, പാക്കിസ്ഥാന്‍റെ പ്രതിരോധ ബജറ്റ് കുത്തനെ ഉയര്‍ന്നതും ജിഡിപി കുത്തനെ ഇടിഞ്ഞതും നിലച്ചുപോയ സാമ്പത്തിക പരിഷ്കാരങ്ങളുമാണ് വായ്പ അനുവദിക്കരുതെന്ന വാദത്തിന് ബലംപകരാന്‍ ഇന്ത്യ ചൂണ്ടിക്കാട്ടിയത്. വികസന പ്രവര്‍ത്തനങ്ങള്‍ക്കായി പാക്കിസ്ഥാന്‍ ചെലവഴിക്കുന്ന തുക തുലോം തുച്ഛമാണെന്നും അതേസമയം സൈനികച്ചെലവിനായി വന്‍തുക വകയിരുത്തുന്നുവെന്നും ഇന്ത്യ വിശദീകരിച്ചു.
2018 ല്‍ 13 ശതമാനമായിരുന്ന പാക്കിസ്ഥാന്‍റെ നികുതി– ജിഡിപി 2023 ല്‍ 9.2 ശതമാനമായാണ് ഇടിഞ്ഞത്. പാക്കിസ്ഥാന് നല്‍കുന്ന പണം എങ്ങനെ ചെലവഴിക്കപ്പെടുന്നു എന്നതില്‍ കൃത്യമായ നിരീക്ഷണം വേണമെന്നും ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്നും ഇന്ത്യ എഡിബിയോട് ആവശ്യപ്പെട്ടു. ഇന്ത്യയുടെ എതിര്‍പ്പ് വകവയ്ക്കാതെ 8,000 കോടിയുടെ വായ്പയാണ് രാജ്യാന്തര നാണയ നിധി നേരത്തെ പാക്കിസ്ഥാന് അനുവദിച്ചത്.
ജമ്മുകശ്മീരിലെ പഹല്‍ഗാമില്‍ പാക് ഭീകരര്‍ നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് ഇന്ത്യ–പാക് ബന്ധം തീര്‍ത്തും വഷളായത്. 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് മറുപടിയായി ഓപറേഷന്‍ സിന്ദൂര്‍ നടത്തിയ ഇന്ത്യ, പാക്കിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകരത്താവളങ്ങള്‍ തകര്‍ത്തു. ഇതിന് പിന്നാലെ അതിര്‍ത്തി ഗ്രാമങ്ങളില്‍ പാക്കിസ്ഥാന്‍ ഷെല്ലാക്രമണം നടത്തിയതോടെ ഇന്ത്യ ബ്രഹ്മോസ് ഉള്‍പ്പടെയുള്ള മിസൈലുകള്‍ തൊടുത്ത് പാക് വ്യോമ താവളങ്ങളില്‍ കനത്തനാശം വിതയ്ക്കുകയും ചെയ്തു. ഐ