ഫയല്‍ ചിത്രം: X
ഓപറേഷന്‍ സിന്ദൂറില്‍ ഇന്ത്യ ആകാശത്ത് വച്ച് ആറ് പാക് യുദ്ധവിമാനങ്ങള്‍ തകര്‍ത്തുവെന്ന് റിപ്പോര്‍ട്ട്. മാരകമായ ആക്രമണശേഷിയുള്ള പത്ത് വലിയ ഡ്രോണുകളും വ്യോമസേന നശിപ്പിച്ചു. അമേരിക്കന്‍ നിര്‍മിത പാക് ചരക്കുവിമാനവും വ്യോമനിരീക്ഷണ വിമാനവും തകര്‍ത്തായും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. ആക്രമിച്ചതായി ഇന്ത്യ പറഞ്ഞതിനെക്കാൾ കൂടുതൽ കേന്ദ്രങ്ങളിൽ വലിയ നാശനഷ്ടം സംഭവിച്ചതായാണ് പാക്കിസ്ഥാന്‍റെ രേഖകളിൽ പറയുന്നത്. പെഷവാർ, ഝാങ്, സിന്ധിലെ ഹൈദരാബാദ്, ഗുജ്റൻവാല അടക്കമുള്ള സ്ഥലങ്ങളിലാണ് വലിയ നാശനഷ്ടമുണ്ടായത്. ഓപറേഷൻ സിന്ദൂരിലൂടെ വ്യോമസേനയും കരസേനയും ആക്രമിച്ച സ്ഥലങ്ങളുടെ ചിത്രങ്ങളടക്കമുള്ള വിവരങ്ങൾ ഇന്ത്യ പുറത്തുവിട്ടിരുന്നു. പാക്കിസ്ഥാനിലെ വ്യോമതാവളങ്ങള്‍ ആക്രമിക്കുന്നതിനായി ബ്രഹ്മോസ് അടക്കം പ്രയോഗിച്ചെന്നും ഇന്ത്യ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇന്ത്യ പുറത്തുവിടാത്ത സ്ഥലങ്ങളുടെ വിവരങ്ങളാണ് പാക് രേഖകളിലുള്ളത്.