imf-pakistan

പാക്കിസ്ഥാന് ധനസഹായം അനുവദിക്കാന്‍ കര്‍ശന ഉപാധികള്‍ മുന്നോട്ടുവച്ച് രാജ്യാന്തര നാണയ നിധി. 17.6 ട്രില്ല്യന്‍ ആക്കണമെന്നും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് 1.07 ട്രില്ല്യന്‍ നീക്കിവയ്ക്കണം എന്നും നിര്‍ദേശിക്കുന്നു. ഇന്ത്യയുമായുള്ള സംഘര്‍ഷം വര്‍ധിച്ചാല്‍ ധനസഹായത്തെ ബാധിക്കുമെന്നും ഐ.എം.എഫ് വ്യക്തമാക്കി. ഇന്ത്യ മുന്നോട്ടുവച്ച ആശങ്കകള്‍ ഐ.എം.എഫ്. കണക്കിലെടുത്തെന്നാണ് വിലയിരുത്തല്‍

Read Also: ഇന്ത്യയ്ക്ക് പിന്നാലെ പാക്കിസ്ഥാനും; മറ്റ് രാജ്യങ്ങളിലേക്ക് എംപിമാരെ അയക്കും


പാക്കിസ്ഥാന് പ്രഖ്യാപിച്ച ധനസഹായത്തിന്‍റെ അടുത്ത ഗഡു നല്‍കുന്നതിനാണ് രാജ്യാന്തര നാണയനിധി പുതിയതായി 11 ഉപാധികള്‍ മുന്നോട്ടുവച്ചത്. വാര്‍ഷിക ബജറ്റ് 17,60,000 കോടിരൂപയായിരിക്കണം . ഇതില്‍ 1,07,000 കോടി വികസന പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവയ്ക്കണം. വൈദ്യുതി സബ്സിഡി ഉള്‍പ്പെടെ സാമ്പത്തിക ബാധ്യത വരുത്തുന്ന സൗജന്യങ്ങള്‍ കുറയ്ക്കണം, സാമ്പത്തിക രംഗത്തെ ദീര്‍ഖകാല പരിഷ്കാരങ്ങള്‍ക്കായി മാര്‍ഗരേഖ പുറത്തിറക്കണം. നാല് പ്രവിശ്യകളിലും ആദായനികുതി നിയമം പരിഷ്കരിക്കണം, മൂന്നുവര്‍ഷത്തിലേറെ പഴക്കമുള്ള കാറുകളുടെ ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിക്കണം എന്നിവയാണ് പ്രധാന നിര്‍ദേശങ്ങള്‍. ഇന്ത്യ– പാക് സംഘര്‍ഷം വര്‍ധിക്കുന്നത് ധനസഹായത്തെ ബാധിക്കുമെന്ന മുന്നറിയിപ്പും ഐ.എം.എഫ് നല്‍കുന്നു. ഇതോടെ സാമ്പത്തിക സഹായം നേടിയെടുക്കാന്‍ പാക്കിസ്ഥാന്‍ ഏറെ പ്രയാസപ്പെടും. 

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനുള്ള ധനസഹായം നിര്‍ത്തലാക്കാന്‍ ഇന്ത്യ ഐ.എം.എഫിനോട് അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ എതിര്‍പ്പ് മറികടന്ന് തുക അനുവദിച്ചു. ഇതിന് പിന്നാലെയാണ് പുതിയതായി 11 ഉപാധികള്‍കൂടി മുന്നോട്ടുവച്ചത്. ഐ.എം.എഫ്. സഹായം ലഭിച്ചില്ലെങ്കില്‍  രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാക്കിസ്ഥാന് നിലനില്‍പ് പ്രതിസന്ധിയിലാവും

ENGLISH SUMMARY:

IMF's Big Warning And 11 New Conditions For Pakistan After Op Sindoor: Report