FILE PHOTO: Turkish President Tayyip Erdogan meets with U.S. President Donald Trump during the NATO summit in London, Britain, December 4, 2019. Murat Cetinmuhurdar/Presidential Press Office/Handout via REUTERS THIS IMAGE HAS BEEN SUPPLIED BY A THIRD PARTY./File Photo
നാറ്റോ സഖ്യങ്ങള്‍ക്കിടയിലെ വ്യാപാര–പ്രതിരോധ ബന്ധം ഊഷ്മളമാക്കാനുള്ള ട്രംപിന്‍റെ നയങ്ങളുടെ ഭാഗമായി തുര്‍ക്കിക്ക് 304 മില്യന്‍ ഡോളറിന്‍റെ (ഏകദേശം 260 കോടി രൂപ) മിസൈല്‍ നല്‍കാന്‍ തീരുമാനിച്ച് അമേരിക്ക. ഇതിനായുള്ള കരാറിന് യുഎസ് അംഗീകാരം നല്‍കി. യുഎസ് കോണ്‍ഗ്രസിന്‍റെ പച്ചക്കൊടി കൂടി ലഭിച്ചാല്‍ ആയുധങ്ങള്‍ കൈമാറുമെന്നാണ് റിപ്പോര്‍ട്ട്. വ്യാഴാഴ്ച ഇസ്താംബുളില്‍ നടന്ന നാറ്റോ വിദേശകാര്യ െസക്രട്ടറിമാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ യുഎസ് വിദേശകാര്യ സെക്രട്ടറി മാര്‍കോ റുബിയോ എത്തിയപ്പോഴാണ് ഇതുസംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചത്.
U.S. Secretary of State Marco Rubio shakes hands with Turkish Foreign Minister Hakan Fidan at NEST International Convention Center, in Antalya, Turkey May 15, 2025. REUTERS/Umit Bektas/Pool
ആയുധം വാങ്ങുന്നത് ട്രംപിനെ അനുനയിപ്പിക്കാന്‍?
225 ദശലക്ഷം ഡോളര്‍ (1878 കോടിയോളം രൂപ) വിലമതിക്കുന്ന 53 നൂതന മധ്യദൂര എയര്‍ ടു എയര്‍ മിസൈലുകളും 79 .1 ദശലക്ഷം ഡോളര്‍ വില വരുന്ന 60 ബ്ലോക്ക് II മിസൈലുകളുമാണ് തുര്‍ക്കി ആവശ്യപ്പെട്ടിരുന്നതെന്ന് ഡിഫന്‍സ് സെക്യൂരിറ്റ് കോഓപറേഷന്‍ ഏജന്‍സി വ്യക്തമാക്കുന്നു. ആര്‍ടിഎസ് കോര്‍പറേഷനാണ് വില്‍പ്പനയുടെ പ്രധാന കരാറുകാര്‍. റഷ്യന്‍ വ്യോമ പ്രതിരോധ സംവിധാനം തുര്‍ക്കി വാങ്ങിയതോടെ ഇടഞ്ഞ ട്രംപിനെ അനുനയിപ്പിക്കാന്‍ കൂടിയാണ് എര്‍ദോഗന്‍ ആയുധം വാങ്ങുന്നതെന്നും ഇതിന് പുറമെ സിറിയന്‍ –കുര്‍ദ് വിമതര്‍ക്കെതിരായ തുര്‍ക്കിയുടെ പോരാട്ടത്തിന് പിന്തുണ ഉറപ്പിക്കാനാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. യുഎസ് പിന്തുണയുള്ള പുതിയ സിറിയന്‍ സൈന്യം തുര്‍ക്കിക്കെതിരായ നാല് പതിറ്റാണ്ട് നീണ്ട പോരാട്ടം അവസാനിപ്പിക്കുകയാണെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇത് തുര്‍ക്കിയെ കൂടുതല്‍ കരുത്തരാക്കുമെന്നാണ് അങ്കാരയുടെ കണക്കുകൂട്ടല്‍.
Turkey's President Tayyip Erdogan addresses lawmakers from his ruling AK Party at the parliament in Ankara, Turkey, May 14, 2025. Mustafa Kamaci/Turkish Presidential Press Office/Handout via REUTERS ATTENTION EDITORS - THIS PICTURE WAS PROVIDED BY A THIRD PARTY. NO RESALES. NO ARCHIVES.
എഫ്–35 യുദ്ധവിമാനങ്ങള്‍ സ്വന്തമാക്കാന്‍ തുര്‍ക്കി ആവര്‍ത്തിച്ച് താല്‍പര്യം വ്യക്തമാക്കിയിരുന്നു. അഞ്ചാംതലമുറയില്‍പ്പെട്ട യുദ്ധവിമാനം കൈവശമാക്കണമെങ്കില്‍ എസ്–400 വാങ്ങിയതോടെ യുഎസ് ഏര്‍പ്പെടുത്തിയ ഉപരോധം നീങ്ങുകയും വേണം. എസ്–400 റഷ്യയില്‍ നിന്ന് വാങ്ങരുതെന്ന വാഷിങ്ടണ്‍ നിര്‍ദേശം തള്ളിയാണ് തുര്‍ക്കി വ്യോമപ്രതിരോധം സ്വന്തമാക്കിയത്. പുതിയ ആയുധക്കരാറിലൂടെ ഈ പിണക്കം മാറ്റാമെന്നും എര്‍ദോഗന്‍ പ്രതീക്ഷിക്കുന്നു.
സൈനികശേഷിയില്‍ നാറ്റോയിലെ പ്രബലരാണ് യുഎസും തുര്‍ക്കിയും. അതുകൊണ്ട് തന്നെ ഏഴുപതിറ്റാണ്ടായി തുടരുന്ന ബന്ധം ഊഷ്മളമായി നിലനിര്‍ത്തേണ്ടതുണ്ടെന്ന് എര്‍ദോഗനും കരുതുന്നു. സിറിയയിലെ ഓപറേഷന്‍ ഏകോപിപ്പിച്ച് സൈനികരെ ആയിരത്തില്‍ താഴെയായി ചുരുക്കാന്‍ തീരുമാനിച്ചപ്പോള്‍ തുര്‍ക്കിയാണ് അതിര്‍ത്തിയിലുണ്ടായിരുന്ന ആയിരക്കണക്കിന് സൈനികരെ നല്‍കി യുഎസിനെ സഹായിച്ചത്. അതേസമയം തന്നെ റഷ്യ–യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ യുഎസിനൊപ്പം മുന്‍കൈയുമെടുക്കുകയും ചെയ്യുന്നുണ്ട്.
Image: x.com/hermes
പാക്കിസ്ഥാന് ആയുധം കൊടുക്കുന്ന തുര്‍ക്കി; ഇന്ത്യ പേടിക്കണോ?
അതേസമയം, യുഎസ് തുര്‍ക്കിക്ക് ആയുധങ്ങള്‍ നല്‍കുന്നതിനെ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. പഹല്‍ഗാമിലെ പാക് ഭീകരതയ്ക്ക് ഇന്ത്യ ഓപറേഷന്‍ സിന്ദൂറിലൂടെ തിരിച്ചടി നല്‍കിയപ്പോള്‍ പാക്കിസ്ഥാന് തുര്‍ക്കി കൈഅയച്ച് ആയുധങ്ങള്‍ നല്‍കിയെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അമേരിക്കയില്‍ നിന്നും സ്വന്തമാക്കുന്ന ആയുധങ്ങള്‍ കൂടി തുര്‍ക്കി, ഇന്ത്യയ്ക്കെതിരെ പ്രയോഗിക്കാന്‍ പാക്കിസ്ഥാന് നല്‍കുമോ എന്ന ആശങ്കകളും നിരീക്ഷകര്‍ ഉയര്‍ത്തുന്നുണ്ട്. 350 ലേറെ ഡ്രോണുകളും മറ്റ് ആയുധങ്ങളും പാക് സൈന്യത്തിന് തുര്‍ക്കി നല്‍കിയെന്നായിരുന്നു ഇന്ത്യ ടുഡേ നേരത്തെ റിപ്പോര്‍ട്ട് ചെയ്തത്. യുദ്ധോപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള വിദഗ്ധരെയും തുര്‍ക്കി നല്‍കിയെന്ന വിവരങ്ങളും പുറത്തുവന്നിരുന്നു. ഓപറേഷന്‍ സിന്ദൂറില്‍ തുര്‍ക്കിയുടെ രണ്ട് സൈനികരും കൊലപ്പെട്ടതായും റിപ്പോര്‍ട്ട് പുറത്തുവന്നു. ബയ്റാക്തര്‍ ടിബി2, വൈഐഎച്ച്എ ഡ്രോണ്‍ എന്നിവയാണ് ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാന്‍ പ്രയോഗിച്ചത്. നിരീക്ഷണത്തിനായും ലക്ഷ്യം അടയാളപ്പെടുത്തുന്നതിനായും ചിലയിടങ്ങളില്‍ കാമികാസെ സ്റ്റൈല്‍ ആക്രമണങ്ങള്‍ നടത്തുന്നതിനായുമാണ് ഇവ ഉപയോഗിച്ചത്. തുര്‍ക്കിയുടെ അസിഗാര്‍ദ് സോങ്കര്‍ ഡ്രോണുകളുടെ ഭാഗങ്ങളും അതിര്‍ത്തികളില്‍ നിന്ന് ലഭിച്ചതായി വ്യോമസേനയും വ്യക്തമാക്കിയിരുന്നു.