U.S. President Donald Trump looks on as he gives remarks outside the West Wing at the White House in Washington, D.C., U.S., May 8, 2025. REUTERS/Kent Nishimura
ഇന്ത്യ–പാക് വെടിനിര്‍ത്തല്‍ ധാരണയ്ക്കായി ഇടപെട്ടെന്ന് ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. പഹല്‍ഗാം ഭീകരാക്രമണത്തെ ചൊല്ലി ഉടലെടുത്ത രൂക്ഷമായ സംഘര്‍ഷം പരിഹരിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു. ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവന് ഭീഷണി ഉയര്‍ത്തിയ സംഘര്‍ഷം അവസാനിച്ചതില്‍ സന്തോഷമുണ്ടെന്നും കശ്മീര്‍ പ്രശ്നം പരിഹരിക്കാന്‍ വേണമെങ്കില്‍ ഇടപെടാമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
'ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവന്‍ അപകടത്തിലാണെന്ന് തിരിച്ചറിഞ്ഞ്, നിലവിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെയും പാക്കിസ്ഥാന്‍റെയും കരുത്തരായ നേതാക്കള്‍ എടുത്ത തീരുമാനത്തിലും പരസ്പരധാരണയിലും തനിക്ക് അഭിമാനമുണ്ട്. നിരപരധികള്‍ നിരവധി കൊല്ലപ്പെട്ടേനെ. നിങ്ങളുടെ ശക്തമായ തീരുമാനങ്ങളിലൂടെയാണ് പെരുമ ഉയരുന്നത്. ചരിത്രപരവും ധീരവുമായ ഈ തീരുമാനത്തിലേക്ക് എത്തിച്ചേരാന്‍ ഇരുരാജ്യങ്ങളെയും സഹായിക്കാനായതില്‍ അമേരിക്കയ്ക്ക് അഭിമാനവും സന്തോഷവുമുണ്ട്. ഇരു രാജ്യങ്ങളുമായുള്ള വ്യാപാരബന്ധങ്ങള്‍ വര്‍ധിപ്പിക്കാനും യുഎസ് ആഗ്രഹിക്കുന്നു. ചിരകാലപ്പഴക്കമുള്ള കശ്മീര്‍ പ്രശ്നത്തില്‍ പരിഹാരമുണ്ടാക്കാനും വേണമെങ്കില്‍ ഇടപെടാം' എന്നായിരുന്നു ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചത്.
ശനിയാഴ്ച വൈകുന്നേരമാണ് ഇന്ത്യയും പാക്കിസ്ഥാനും വെടിനിര്‍ത്തല്‍ ധാരണയിലെത്തിയെന്ന വാര്‍ത്ത യുഎസ് പ്രസിഡന്‍റ് സമൂഹമാധ്യമ പോസ്റ്റിലൂടെ പുറത്തുവിട്ടത്. യുഎസിന്‍റെ ഇടപെടലിലാണ് പ്രശ്ന പരിഹാരം ഉണ്ടായതെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഈ അവകാശവാദം നിഷേധിച്ച ഇന്ത്യ, പാക്കിസ്ഥാനുമായി നേരിട്ടുള്ള ചര്‍ച്ചയിലാണ് തീരുമാനമെന്ന് വ്യക്തമാക്കി. വെടിനിര്‍ത്തല്‍ ധാരണയെത്തുടര്‍ന്ന് അതിര്‍ത്തികള്‍ ശാന്തമാകുകയാണ്. കശ്മീര്‍, രാജസ്ഥാന്‍, ഗുജറാത്ത് അതിര്‍ത്തികളിലെ സ്ഥിതി നിലവില്‍ സമാധാനപരമാണ്. ശക്തമായ ഷെല്ലാക്രമണം ഉണ്ടായ ജമ്മുകശ്മീരിലെ ജനജീവിതവും സാധാരണനിലയിലേയ്ക്ക് മാറുകയാണെന്ന് സുരക്ഷാസേന അറിയിച്ചു. നിലവിലെ സ്ഥിതിഗതികള്‍ വിശദീകരിക്കാന്‍ അല്‍പസമയത്തിനകം പ്രതിരോധമന്ത്രാലയം വാര്‍ത്താസമ്മേളനം പ്രഖ്യാപിച്ചിട്ടുണ്ട്.