പുതിയ മാർപാപ്പയുടെ തിരഞ്ഞെടുപ്പ് അറിയാൻ ലോകം സിസ്റ്റീൻ ചാപ്പലിലെ ചിമ്മിനിയിലേക്ക് നോക്കിയിരിക്കുന്ന മണിക്കൂറുകളാണ് ഇനി വരാൻ പോകുന്നത്. ശാസ്ത്രലോകം ഇത്രയും വളർന്ന ഇക്കാലത്തും പുകകൊണ്ടൊരു സിഗ്നൽ എന്തിനെന്ന് ചിന്തിക്കുന്നവരുണ്ടാകും. ആ പുകയ്ക്കു പിന്നിലും ചില ശാസ്ത്ര തത്വങ്ങൾ ഉണ്ട്.
മാർപാപ്പയെ തിരഞ്ഞെടുക്കുന്ന കോൺക്ലേവിന്റെ പുരോഗതി പുറം ലോകം അറിയാൻ ഒരെ ഒരു വഴി, സിസ്റ്റീൻ ചാപ്പലിലെ ചിമ്മിനിയിലൂടെ വരുന്ന പുക മാത്രം. വെളുത്ത പുകയാണെങ്കിൽ പത്രോസിന്റെ പിന്‍ഗാമിയെ തിരഞ്ഞെടുത്തുവെന്നും'.
കറുത്ത പുകയാണെങ്കിൽ വോട്ടെടുപ്പ് തുടരും എന്നും അർത്ഥം.ഒരു കാലം വരെ കോൺക്ലേവുകളിൽ വെളുത്ത പുകയുണ്ടാക്കാൻ നനഞ്ഞ വൈക്കോലും കറുത്ത പുകയുണ്ടാക്കാൻ ടാർ ചേർത്ത മിശ്രിതവുമാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ ചില സമയത്ത് സിഗ്നലുകൾ കൃത്യമാകാതെ വന്നതോടെ പുകയുണ്ടാക്കാൻ ആധുനിക രസതന്ത്രത്തെ വത്തിക്കാൻ കൂട്ടുപിടിച്ചു
പൊട്ടാസ്യം പെർക്ലോറേറ്റ്, ആന്ത്രാസീൻ, സൾഫർ എന്നിവയുടെ മിശ്രിതം കത്തിച്ചാണ് കറുത്ത പുകയുണ്ടാക്കുന്നത്
വെളുത്ത പുക ഉണ്ടാക്കുവാൻ പൊട്ടാസ്യം ക്ലോറേറ്റ്, ലാക്ടോസ്, റോസിൻ എന്നിവയുടെ മിശ്രിതവും കത്തിക്കുന്നു
കർദിനാളുമാരുടെ കോൺക്ലേവ് നടക്കുന്ന സിസ്റ്റീൻ ചാപ്പലിൽ രണ്ട് അടുപ്പുകൾ ഉണ്ട് ഒന്ന് തെരഞ്ഞെടുപ്പ് ബാലറ്റുകൾ കത്തിക്കാനും രണ്ടാമത്തത് തിരഞ്ഞെടുപ്പ് വിവരം പുറത്തറിയിക്കാനുള്ള പുക ഉണ്ടാക്കുന്നതിന് വേണ്ടിയും
വോട്ടിങ്ങ് കഴിയുന്ന മുറയ്ക്ക് ചുമതലപ്പെട്ട കർദിനാൾമാർ നൽകുന്ന നിർദേശപ്രകാരം മുൻകൂട്ടി തയ്യാറാക്കിയിരിക്കുന്ന രാസമിശ്രിതം കത്തിച്ച് പുക ചിമ്മിനിയിലൂടെ കടത്തിവിട്ട് ലോകത്തോട് തെരഞ്ഞെടുപ്പ് വിവരം അറിയിക്കും.