Image: x.com/RShivshankar

പാക് അധീന കശ്മീരില്‍ ഇന്ത്യന്‍ സൈന്യം പുലര്‍ച്ചെ 1.45 ഓടെ നടത്തിയ ഓപറേഷന്‍ സിന്ദൂറിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്. തിരക്കേറിയ റോഡിലൂടെ ബൈക്കുകളിലും മറ്റ് വാഹനങ്ങളിലുമായി ആളുകള്‍ കൂട്ടത്തോടെ നീങ്ങുന്നതിനിടയിലാണ് മിസൈല്‍ ആക്രമണം ദൃശ്യമായത്. മിസൈലുകള്‍ പതിച്ചതിന് പിന്നാലെ ഓറഞ്ച് തീഗോളങ്ങള്‍ ഉയരുന്നത് ദൃശ്യമാണ്. ഒപ്പം കനത്ത പുകയും ഉയര്‍ന്നു. സെക്കന്‍റുകള്‍ക്കകം ഉഗ്രസ്ഫോടന ശബ്ദം കേട്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സ്കാള്‍പ് മിസൈലുകളും ഹാമര്‍ ബോംബുകളുമാണ് ഇന്ത്യ വര്‍ഷിച്ചതെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നത്.

An ambulance arrives at the Government Health and Educational Complex in Muridke, about 30kms from Lahore on May 7, 2025. India fired missiles at Pakistani territory early on May 7, killing at least three people, according to Pakistan, which said it had begun retaliating in a major escalation of tensions between the nuclear-armed rivals. Three civilians -- including one child -- were killed in the strikes, which hit at least five locations, Pakistan's Defence Minister Khawaja Muhammad Asif told AFP. Earlier, Pakistan's military said the five locations included three in Pakistan-administered Kashmir and two -- Bahawalpur and Muridke -- in the country's most populous province of Punjab. (Photo by Arif ALI / AFP)

അപ്രതീക്ഷിതമായി വലിയ വെളിച്ചവും തീഗോളവും പ്രത്യക്ഷപ്പെട്ടതോടെ ആളുകള്‍ പരിഭ്രാന്തരായി ഉറക്കെ പ്രാര്‍ഥനകള്‍ ഉരുവിടുന്നതും വിഡിയോയില്‍ കേള്‍ക്കാം. കാറിന്‍റെ ഡാഷ്ബോര്‍ഡില്‍ നിന്നുള്ള വിഡിയോ ദൃശ്യങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. 'എന്താണ്  വലിയ വെളിച്ചവും ശബ്ദ'വുമെന്ന ചോദ്യത്തിന് 'ബോംബ് വീണതാ'ണെന്ന് കാറിലിരിക്കുന്നയാളോട് പുറത്തുനിന്നൊരാള്‍ പറയുന്നതും പിന്നാലെ അടുത്ത പൊട്ടിത്തെറിയും കേള്‍ക്കാം. 

ദീര്‍ഘ ദൂര മിസൈലായ സ്കാള്‍പ്, ബങ്കറുകള്‍ തകര്‍ക്കാന്‍ ശേഷിയുള്ള ഹാമര്‍ എന്നിവയാണ് ഇന്ത്യന്‍ സൈന്യം ഉപയോഗിച്ചത്. ഇതിനൊപ്പം കൃത്യമായ ലക്ഷ്യത്തിലേക്ക് പ്രഹരമേല്‍പ്പിക്കാന്‍ ശേഷിയുള്ള സ്ഫോടകവസ്തുക്കള്‍ ഡ്രോണ്‍വഴിയും തൊടുത്തു. ലഷ്കര്‍, ജയ്ഷെ, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ എന്നീ ഭീകരസംഘടനകളുടെ കേന്ദ്രങ്ങളാണ് സൈന്യം തകര്‍ത്തത്. ലഷ്കര്‍ അനുകൂല സംഘടനയായ ദ് റെസിസ്റ്റന്‍സ് ഫ്രണ്ടാണ് പഹല്‍ഗാമില്‍ 26 പേരുടെ ജീവനെടുത്തത്.

പാക് അധീന കശ്മീരില്‍ നടത്തിയ തിരിച്ചടി സംബന്ധിച്ച വിവരങ്ങള്‍ യുഎസ്, റഷ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങളുമായും ഇന്ത്യ  പങ്കുവച്ചു. ഇന്ത്യന്‍ തിരിച്ചടിക്ക് പിന്നാലെ നിയന്ത്രണരേഖയില്‍ പാക്കിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ 13 സാധാരണ പൗരന്‍മാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഈ ആക്രമണത്തിന് സൈന്യം തിരിച്ചടി നല്‍കിയിട്ടുണ്ടെന്നും പാക് സൈനികര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നും സൈന്യം അറിയിച്ചു. 

ENGLISH SUMMARY:

Visuals from Operation Sindoor show Rafale-launched missiles striking terror hubs in PoK at 1:45 AM, followed by massive orange fireballs and explosions. Indian forces used SCALP missiles, HAMMER bombs, and drone-fired explosives to destroy Lashkar, Jaish, and Hizbul bases.