ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസിനെ ലക്ഷ്യമാക്കി ഇറാൻ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തി. ഇറാൻ വിപ്ലവ സേന ഐആർജിസിയാണ് ഇക്കാര്യം അവകാശപ്പെട്ടത്. ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവിന്റെ സ്ഥിതി എന്താണെന്ന് ഇപ്പോൾ വ്യക്തമല്ലെന്നും അവർ പറഞ്ഞു.

പ്രധാനമന്ത്രിയുടെ ഓഫീസ് ലക്ഷ്യമാക്കി ഇറാൻ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയെന്നാണ് ഐആർജിസി അവകാശപ്പെടുന്നത്. ആക്രമണത്തിൽ നെതന്യാഹുവിന്റെ സ്ഥിതി എന്താണെന്ന് ഇപ്പോൾ വ്യക്തമല്ലെന്നും അവർ വ്യക്തമാക്കി. ഇസ്രായേലിന്റെ പ്രതിരോധ സംവിധാനങ്ങളെ മറികടന്നാണോ മിസൈലുകൾ പതിച്ചത് എന്നതിലും വ്യക്തത വരേണ്ടതുണ്ട്. മേഖലയിൽ യുദ്ധസാഹചര്യം അതീവ ഗുരുതരമായി തുടരുകയാണ്.

അതേസമയം ഒമാൻ തീരത്ത് എണ്ണക്കപ്പലിനുനേരെയുണ്ടായ ഇറാൻറെ ഡ്രോൺ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. സുൽത്താൻ ഖാബൂസ് തുറമുഖത്തിന് അടുത്താണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിന് ഡ്രോൺ ബോട്ടാണ് ഇറാൻ ഉപയോഗിച്ചത്. കപ്പലിൽ 16 ഇന്ത്യക്കാരുണ്ടായിരുന്നു. അവരെ ഒഴിപ്പിച്ചുവെന്നാണ് വിവരം.

ENGLISH SUMMARY:

Iran launched a ballistic missile attack targeting the office of Israeli Prime Minister Benjamin Netanyahu, with the IRGC claiming responsibility and stating Netanyahu's current status is unclear. The region's war situation remains extremely serious, with a separate drone attack by Iran on an oil tanker off the coast of Oman resulting in the death of an Indian national.