A general view of St. Peter's Basilica at the Vatican, ahead of the conclave to elect the next pope
ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായി തിരഞ്ഞെടുക്കുമ്പോള്‍ ഏഴ് കാര്യങ്ങളാണ് പുതിയ പോപ്പ് സ്വീകരിക്കുന്നത്. പേപ്പസിയുടെ പൈതൃകത്തെ സൂചിപ്പിക്കാനാണ് ഇത്.
സ്ഥാനീയ ചിഹ്നങ്ങള്‍ ഉള്‍പ്പെടെ പുതിയ പോപ്പ് സ്വീകരിക്കുന്ന ഏഴ് കാര്യങ്ങള്‍ പേപ്പസി എന്താണ് എന്ന് അര്‍ഥമാക്കുന്നു. പുതിയ പോപ്പിനെ തിരഞ്ഞെടുത്ത് കഴിഞ്ഞാല്‍ ആദ്യം സ്വീകരിക്കുന്നത് പേരാണ്. ആദ്യം സ്വീകരിക്കുന്ന സ്ഥാനീയ ചിഹ്നം വെള്ള കാസക് ആണ്. പോപ്പിന്റെ വെള്ള പുറം കുപ്പായമാണിത്. കോണ്‍ക്ലേവ് തുടങ്ങുമ്പോള്‍ തന്നെ മൂന്ന് സൈസുകളിലായി കാസക് തയാറാക്കും.
പുതിയ പാപ്പയ്ക്കുള്ള ളോഹകള്‍ തുന്നി റെനേരോ മഞ്ചിനെല്ലി
ലാളിത്യം, മരണം, ഉത്ഥാനം,പ്രത്യാശ എന്നിവയെ സൂചിപ്പിക്കുന്നു. സിസ്റ്റൈന്‍ ചാപ്പലിലെ കണ്ണീര്‍ മുറിയിലാണ് പുതിയ പോപ്പ് കാസ്ക് സ്വീകരിക്കുക. പ്രധാനപ്പെട്ട മറ്റൊരു ചിഹ്നം ഫിഷര്‍മെന്‍സ് റിങ്ങാണ്. സ്വര്‍ണത്തില്‍ തീര്‍ത്ത ഈ മോതിരത്തില്‍ വിശുദ്ധ പത്രോസ് വലയെറിയുന്ന ചിത്രവും പുതിയ പോപ്പിന്റെ പേരും ആലേഖനം ചെയ്തിരിക്കുന്നു. പത്രോസിന്റെ പിന്‍ഗാമിയുടെ റോള്‍ വ്യക്തമാക്കുന്നതാണ് ഈ മുദ്രമോതിരം. ഔദ്യോഗിക സീലായും ഉപയോഗിക്കുന്നു.അതുകൊണ്ടാണ് പോപ്പിന്റെ മരണശേഷം മോതിരും ഉടച്ചുകളയുന്നത്.
മറ്റൊന്ന് പാലിയം ആണ്. പോപ്പിന്റെ തോളില്‍ ഷാളുപോലെ ഇതുകാണാം. ആറ് കുരിശുകളും ഇതിലുണ്ട്. പോപ്പിന് സഭയോടുള്ള ഉത്തരവാദിത്തവും പരമാധ്യക്ഷന്‍ എന്ന നിലയിലെ ത്യാഗത്തെയും ഇത് സൂചിപ്പിക്കുന്നു. കുരിശോടുകൂടിയ നീളമുള്ള വടിയാണ് മറ്റൊന്ന്. പുതിയ പോപ്പിനെ തിരഞ്ഞെടുത്തശേഷം വിശ്വാസികളെ ആദ്യം അഭിസംബോധന ചെയ്യുമ്പോള്‍ പേപ്പല്‍ ഫെരുലയുമായിട്ടാണ് പോപ്പ് പ്രത്യക്ഷപ്പെടുന്നത്.
തന്നെയല്ല, ക്രിസ്തുവിനെയാണ് പിന്തുടരേണ്ടതെന്ന് വ്യക്തമാക്കുന്നതാണ് ഈ പവിത്രചിഹ്നം. ചുവന്ന പേപ്പല്‍ ഷൂവാണ് പൈതൃകത്തെ സൂചിപ്പിക്കുന്ന മറ്റൊരു ചിഹ്നം. ഫ്രാന്‍സിസ് പാപ്പ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഈ ചുവന്ന ഷു ഒഴിവാക്കിയിരുന്നു. അധികാരത്തെക്കാള്‍ സഭയിലെ രക്തസാക്ഷികളെ ഓര്‍മപ്പെടുത്തുന്നു ഈ ചുവന്ന പേപ്പല്‍ ഷൂ. വിശ്വാസത്തിന് വേണ്ടി രക്തസാക്ഷിത്വം വരിച്ചവരുടെ പാത പിന്തുടരുന്നു എന്ന് ഇതിലൂടെ വ്യക്തമാക്കുന്നു.
സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ ചെയര്‍ ഓഫ് ദ പീറ്റര്‍ ആണ് പവിത്ര ചിഹ്നങ്ങളില്‍ മറ്റൊന്ന്. സഭയുടെ സ്പിരിച്വല്‍ സീറ്റ്. സഭയുടെ ഐക്യത്തെയും സേവനത്തെയും ഇത് സൂചിപ്പിക്കുന്നു.