കാനഡയിലെ വാന്‍കൂവറില്‍ ‘ലാപു ലാപു’ ഫെസ്റ്റിവല്‍ നടക്കുന്നതിനിടയിലേക്ക് കാറിടിച്ച് കയറി ഒന്‍പതു പേര്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് പരുക്കേറ്റു. തെരുവില്‍ ആഘോഷ പരിപാടികള്‍ നടക്കുന്നതിനിടെയായിരുന്നു അപകടം. കാര്‍ ഡ്രൈവറെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്ത് വരികയാണ്. മനഃപൂര്‍വം ഉണ്ടാക്കിയ അപകടമാണോ എന്നതിലും സ്ഥിരീകരണമില്ല. മരണസംഖ്യ സംബന്ധിച്ച് കൃത്യമായ കണക്ക് പുറത്തുവന്നിട്ടില്ല. ആഘോഷം നടന്നിരുന്ന ഫ്രേസർ സ്ട്രീറ്റിനും 41ാം അവന്യൂവിനും സമീപത്തുണ്ടായിരുന്ന ആൾക്കൂട്ടത്തിലേക്ക് ഒരാൾ വാഹനം ഓടിച്ചു കയറ്റുകയായിരുന്നു. പ്രാദേശിക സമയം ശനിയാഴ്ച രാത്രി എട്ടു മണിയോടെയാണ് അപകടം. അപകടത്തില്‍ കാനഡിയന്‍ പ്രധാനമന്ത്രി മാര്‍ക് കാര്‍ണി ദുഃഖം രേഖപ്പെടുത്തുകയും കാര്യക്ഷമമായ അന്വേഷണത്തിന് നിര്‍ദേശം നല്‍കുകയും ചെയ്തു