Brazil's President Luiz Inacio Lula da Silva and his wife Rosangela "Janja" da Silva pay their respects to Pope Francis inside St. Peter's Basilica, as Pope Francis lies in state, at the Vatican, April 25, 2025. Ricardo Stuckert/Brazilian Presidency/Handout via REUTERS THIS IMAGE HAS BEEN SUPPLIED BY A THIRD PARTY
കാലം ചെയ്ത ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കബറടക്കം ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക്. പാപ്പയുടെ ആഗ്രഹപ്രകാരം സാന്ത മരിയ ബസിലിക്കയില്‍ ഭൗതിക ശരീരം അടക്കം ചെയ്യും. ഇറ്റാലിയന്‍ കര്‍ദിനാള്‍ ജോവാനി ബത്തീസ്ത മുഖ്യകാര്‍മികനാകും. ഇന്ത്യയില്‍ നിന്നടക്കമുള്ള കര്‍ദിനാള്‍മാര്‍ സഹകാര്‍മികരാകും. രാഷ്ട്രപതി ദ്രൗപതി മുര്‍മു, യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് തുടങ്ങി ലോകനേതാക്കള്‍ സംസ്കാര ശുശ്രൂഷകളില്‍ പങ്കെടുക്കും.
അതേസമയം ഫ്രാന്‍സിസ് പാപ്പായ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ വത്തിക്കാനിലേക്ക് ജനപ്രവാഹം തുടരുകയാണ്. ഇന്നലെ രാത്രി മുഴുവന്‍ പൊതുദര്‍ശനം നീണ്ടു. പതിനായിരങ്ങളാണ് പാപ്പായെ ഒരുനോക്ക് കാണുവാന്‍ വരികളില്‍ ഇടംപിടിച്ചത്. ഇന്ന് പൊതുദര്‍ശനം പൂര്‍ത്തിയാകും.