പ്രസവിച്ച നിമിഷങ്ങൾക്ക് ശേഷം തന്‍റെ കുഞ്ഞിനെ വൃത്തികെട്ട രൂപമെന്ന് വിളിച്ച ബ്രിട്ടീഷ് യുവതിക്കെതിരെ രൂക്ഷവിമർശനം. തന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് ഇവർ സ്വന്തം കുഞ്ഞിനെ അധിക്ഷേപിച്ചു കൊണ്ടുള്ള വീഡിയോ പോസ്റ്റ് ചെയ്തത്. യുകെയിൽ നിന്നുള്ള ജെസ് എന്ന സ്ത്രീയാണ് തന്റെ കുഞ്ഞിനെ എടുത്തുകൊണ്ട് നിൽക്കുന്ന ഒരു വീഡിയോ പങ്കുവെച്ചുകൊണ്ട് കുഞ്ഞിനെ കുറിച്ച് മോശം വാക്കുകൾ പറഞ്ഞത്.
ഇവർ കുഞ്ഞിനെ വിളിക്കുന്നത് വൃത്തികെട്ടവൻ എന്നാണ് കൂടാതെ ലോകത്തിലെ ഏറ്റവും വൃത്തികെട്ട മൂക്ക് ആണ് കുഞ്ഞിനുള്ളതെന്നും ഇവർ പറയുന്നു. കുഞ്ഞിന് ജന്മം നൽകിയ ഉടനെ അവനെ കണ്ടപ്പോൾ തനിക്ക് തോന്നിയ കാര്യങ്ങളാണ് എന്ന് പറഞ്ഞു കൊണ്ടാണ് ഇവർ സംസാരിക്കുന്നത്. എന്നാൽ, അതെല്ലാം പ്രസവശേഷം ഷോക്കിൽ ആയിരിക്കുമ്പോൾ തനിക്ക് ഉണ്ടായ തോന്നലുകൾ ആയിരുന്നുവെന്നും വിഡിയോയുടെ അടിക്കുറിപ്പിൽ ഇവർ വിശദീകരിച്ചു. ഒപ്പം ഇന്ന് തൻറെ കുഞ്ഞിന്‍റെ രൂപഭാവങ്ങൾ കാണുമ്പോൾ താൻ മയങ്ങിപ്പോവുകയാണെന്നും അവർ അടിക്കുറിപ്പിൽ കൂട്ടിച്ചേർത്തു.