Tourists board a Tropic Air plane at the Sir Barry Bowen Municipal Airport in Belize City on April 17, 2025. A U.S. citizen armed with a knife attempted to hijack a small plane in Belize on Thursday but was shot and killed by a passenger, police said. (Photo by Jose A. Sanchez / AFP)

Tourists board a Tropic Air plane at the Sir Barry Bowen Municipal Airport in Belize City on April 17, 2025. A U.S. citizen armed with a knife attempted to hijack a small plane in Belize on Thursday but was shot and killed by a passenger, police said. (Photo by Jose A. Sanchez / AFP)

യാത്രയ്ക്കിടെ കത്തികാട്ടി വിമാനം റാഞ്ചാന്‍ ശ്രമിച്ച യുഎസ് പൗരനെ വെടിവച്ച് കൊന്ന് സഹയാത്രികന്‍. മധ്യ അമേരിക്കന്‍ രാജ്യമായ ബെലിസിലാണ് സംഭവം. ബെലിസിലെ കൊറോസലില്‍ നിന്നും സാന്‍ പെദ്രോയിലേക്ക് പറന്നുയര്‍ന്ന ചെറുവിമാനമാണ് യാത്രക്കാരിലൊരാളായിരുന്ന അകിന്‍യേല സവ ടെയ്​ലര്‍ റാഞ്ചാന്‍ ശ്രമിച്ചത്. രണ്ട് ക്രൂ മെംബര്‍മാരുള്‍പ്പടെ 16 പേരാണ് ട്രോപിക് എയര്‍ വിമാനത്തില്‍ ഉണ്ടായിരുന്നതെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

അക്രമാസക്തനായ ടെയ്​ലര്‍ പൈലറ്റ് ഉള്‍പ്പടെ വിമാനത്തിലെ മൂന്നുപേരെ കുത്തിപ്പരുക്കേല്‍പ്പിച്ചുവെന്ന് പൊലീസ് കമ്മിഷണര്‍ ചെസ്റ്റര്‍ വില്യംസ് വെളിപ്പെടുത്തി. യാത്രക്കാരുടെ ജീവന്‍ അപകടത്തിലായതോടെയാണ് തോക്ക് കൈവശം വയ്ക്കാന്‍ ലൈസന്‍സുണ്ടായിരുന്ന യാത്രക്കാരിലൊരാള്‍ വെടിയുതിര്‍ത്തത്. 

ആകാശമധ്യേ റാഞ്ചല്‍ നാടകം നീണ്ടുപോയതോടെ രണ്ടു മണിക്കൂറോളമാണ് വിമാനം വട്ടമിട്ട് പറന്നത്. ഒടുവില്‍ വിമാനം സുരക്ഷിതമായി നിലത്തിറക്കുകയായിരുന്നു. പിന്നാലെ കത്തിക്കുത്തില്‍ പരുക്കേറ്റ പൈലറ്റുള്‍പ്പടെ എല്ലാവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ടെയ്​ലറെ വെടിവച്ച് വീഴ്ത്തിയ യാത്രക്കാരന്‍റെ മുതുകില്‍ കുത്തേറ്റിട്ടുണ്ട്. ശ്വാസകോശത്തിലേക്കും കത്തിമുനയെത്തി. ഇദ്ദേഹം ഗുരുതരാവസ്ഥയിലാണെന്നും അധികൃതര്‍ വ്യക്തമാക്കി. 

ENGLISH SUMMARY:

Chaos erupted on a domestic Belize flight as a US citizen allegedly tried to hijack the plane with a knife. A licensed fellow passenger shot him dead to protect others. Three people were injured, including the pilot.