FILE - Israeli tourists leave a FlyDubai plane which departed from Ben-Gurion International Airport in Tel Aviv and landed in Dubai, United Arab Emirates, Nov. 8, 2020.(AP Photo/Malak Harb, File)

FILE - Israeli tourists leave a FlyDubai plane which departed from Ben-Gurion International Airport in Tel Aviv and landed in Dubai, United Arab Emirates, Nov. 8, 2020.(AP Photo/Malak Harb, File)

180 ഇസ്രയേല്‍ പൗരന്‍മാരുമായി ദുബായില്‍ നിന്നും ടെല്‍ അവീവിലേക്ക് യാത്ര തിരിച്ച ഫ്ലൈ ദുബായ് വിമാനം ഹൈജാക്ക് അലര്‍ട്ടിനെ തുടര്‍ന്ന് അടിയന്തരമായി നിലത്തിറക്കി. സൗദി അറേബ്യയിലാണ് വിമാനം ഇറക്കിയത്. FZ1073 എന്ന വിമാനം ദുബായ് ഇന്‍റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ നിന്നും ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തിലേക്കാണ് പുറപ്പെട്ടത്. യാത്രയ്ക്കിടെ രാജ്യാന്തര അടിയന്തര കോഡായ 7700  വിമാനത്തില്‍ നിന്ന് ലഭിച്ചുവെന്ന് ഇസ്രയേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

അതേസമയം, കോക്പിറ്റിനുള്ളില്‍ പൈലറ്റുമാര്‍ തമ്മിലടിച്ചതാണ് ഹൈജാക്ക് അലര്‍ട്ട് പുറപ്പെടുവിക്കാന്‍ കാരണമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇക്കാര്യത്തില്‍ ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല. ഹൈജാക്ക് അലര്‍ട്ടിന് പിന്നാലെ 7500 എന്ന ഡിസ്ട്രസ് കോഡും വിമാനം പുറപ്പെടുവിച്ചു. അനധികൃത ഇടപെടല്‍ കോക്പിറ്റിലുണ്ടാകുമ്പോഴാണ് ഈ സന്ദേശം അയയ്ക്കുക.

അലര്‍ട്ടിന് പിന്നാലെ വിമാനം രണ്ട് മിനിറ്റില്‍ 34,000ത്തില്‍ നിന്നും 16,600 അടിയിലേക്ക് താഴ്ന്നുവെന്നും ഇത് ആശങ്കയ്ക്കിടയാക്കിയെന്നും സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സന്ദേശത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് ഇസ്രയേലിന്‍റെ യുദ്ധവിമാനങ്ങള്‍ സജ്ജമായെന്നും റിപ്പോര്‍ട്ട് പറയുന്നു. 

 

ENGLISH SUMMARY:

A Flydubai flight (FZ1073) traveling from Dubai to Tel Aviv carrying 180 Israeli passengers made an emergency landing in Saudi Arabia following a hijack alert broadcast from the aircraft. The Boeing 737 aircraft sent out international emergency squawk codes 7700 (general emergency) and 7500 (unlawful interference/hijack) during its flight from Dubai International Airport to Ben Gurion Airport. Unconfirmed reports suggest the emergency codes were triggered following an altercation inside the cockpit between the pilots. CNN reported that the aircraft rapidly descended from 34,000 feet to 16,600 feet in two minutes, causing widespread panic and prompting Israeli fighter jets to scramble in response before the plane safely landed in Saudi Arabia.

dubai-trending-JPG

Google Trending Topic: Dubai