അമേരിക്കന്‍ വിസ കിട്ടണമെങ്കില്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം? വിസയ്ക്കായി കാത്തിരിക്കുന്നവര്‍ സോഷ്യല്‍ മീഡിയ പോസ്റ്റുകളിടുമ്പോഴും ശ്രദ്ധിക്കേണ്ടിവരുമെന്ന തരത്തിലാണ് പുതിയ വാര്‍ത്തകള്‍ വരുന്നത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്ന പോസ്റ്റുകള്‍ വിസ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ സ്വാധീനിക്കുമെന്ന് യുഎസ് സിറ്റിസന്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് (യുഎസ്‌സിഐഎസ്) അറിയിച്ചു. പ്രസിഡന്‍റ് സര്‍ക്കാര്‍ ജൂതവിരുദ്ധമെന്ന് കരുതുന്ന പോസ്റ്റുകള്‍ പോസ്റ്റ് ചെയ്യുന്ന ആളുകളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പരിശോധിക്കുകയു വിസയും താമസാനുമതി നിഷേധിക്കുകയും ചെയ്യുമെന്ന് യു.എസ്.ഇമിഗ്രേഷന്‍ അധികൃതര്‍ അറിയിച്ചുകഴിഞ്ഞു.
ലോകത്തിലെ തീവ്രവാദ അനുഭാവികള്‍ക്ക് അമേരിക്കയില്‍ ഇടമില്ല. അവരെ ഇവിടെ പ്രവേശിപ്പിക്കാനോ താമസിക്കാന്‍ അനുവദിക്കാനോ ഞങ്ങള്‍ക്ക് ബാധ്യതയില്ല. ഡിഎച്ച്എസ് പബ്ലിക് അഫയേഴ്സ് അസിസ്റ്റന്‍റ് സെക്രട്ടറി ട്രീഷ്യ മക്ലോഫ്ളിന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.യുഎസ്‌സിഐഎസ് പ്രകാരം ജൂതവിരുദ്ധമായ പോസ്റ്റുകളും ഹമാസ്, ലൈബനനിലെ ഹിസ്ബുള്ള, യെമനിലെ ഹൂതി വിമതര്‍ എന്നിവയുള്‍പ്പടെ അമേരിക്ക തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്തിയ സംഘടനകളെ പിന്തുണയ്ക്കുന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. ഇത്തരക്കാരെ അമേരിക്കന്‍ വിസയ്ക്ക് പോലും പരിഗണിക്കില്ല. ജൂത വിരുദ്ധ ഭീകരത, ജൂതവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പ്രോല്‍സാഹിപ്പിക്കുകയോ പിന്തുണയ്ക്കുകയോ അംഗീകരിക്കുകയോ ചെയ്യുന്ന സോഷ്യല്‍ മീഡിയ കണ്ടെന്‍റുകള്‍ പങ്കുവെച്ചാല്‍ യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് നെഗറ്റീവ് ഘടകമായി പരിഗണിക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി.
ഇതിനിടെ അമേരിക്കയിലെ പുതിയ വിസ നയം ഉടനടി പ്രാബല്യത്തില്‍ വരും. വിദ്യാര്‍ഥി വിസകള്‍ക്കും യുഎസില്‍ സ്ഥിര താമസത്തിനുള്ള ഗ്രീന്‍ കാര്‍ഡ് അപേക്ഷകള്‍ക്കും ഇത് ബാധകമായിരിക്കും. ട്രംപ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുപിന്നാലെ അമേരിക്കയിലെ നൂറുകണക്കിന് വരുന്ന അന്താരാഷ്ട്ര വിദ്യാര്‍ഥികളുടം വിസ റദ്ദാക്കിയതുമാി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് വിസ ലഭിക്കുന്നതുമായി ബന്ധപ്പെട്ട പുതിയ പ്രസ്താവന പുറത്തുവന്നത്.ഇതിനൊടകം ഏകദേശം 300 പേരുടെ വിസ റദ്ദാക്കിയെന്ന് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ വ്യക്തമാക്കി. ദിവസേനെ ഇത് ചെയ്തുവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.യുഎസ് പൗരന്മാരല്ലാത്തവര്‍ക്ക് അമേരിക്കാര്‍ക്ക് തുല്യമായ അവകാശങ്ങളില്ല, വിസ നല്‍കുന്നതും നിരസിക്കുന്നതും ജഡ്ജിമാരുടെ അധികാരപരിധിയില്‍ വരുന്ന കാര്യമല്ലെന്നും തന്‍റെ വിവേചനാധികാരമാണെന്നും റൂബിയോ പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.