Relatives and neighbours attend the funeral procession for four Syrian security force members killed in clashes with loyalists of ousted President Bashar Assad in coastal Syria, in the village of Al-Janoudiya, west of Idlib, Saturday, March 8, 2025. (AP Photo/Omar Albam)
സിറിയന്‍ തെരുവുകളിലൂടെ രക്തമൊഴുകുകയാണ്. സര്‍ക്കാര്‍ അനുകൂലികളും അസദ് അനുകൂലികളും തമ്മിലുണ്ടായ സംഘട്ടനങ്ങളില്‍ ആയിരം പേരാണ് രണ്ട് ദിവസത്തിനുള്ളില്‍ കൊല്ലപ്പെട്ടത്. 14 വര്‍ഷമായി ആഭ്യന്തര യുദ്ധം തുടരുന്ന സിറിയയില്‍ സമീപകാലത്ത് നടന്ന ഏറ്റവും ഭീകരമായ പ്രതികാരക്കൊലയാണിതെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
Members of Syria's new security forces depart from the northwestern city of Idlib as reinforcement for the coastal area on March 8, 2025. Syrian security forces deployed heavily in the Alawite heartland on the country's Mediterranean coast on March 8, after a war monitor reported that government and allied forces killed nearly 750 civilians from the religious minority in recent days. (Photo by Omar HAJ KADOUR / AFP)
രണ്ട് ദിവസത്തിനുള്ളില്‍ കൊല്ലപ്പെട്ട ആയിരം പേരില്‍ 745 പേര്‍ സാധാരണ പൗരന്‍മാരാണെന്നും പലര്‍ക്കും ക്ലോസ് റേഞ്ചില്‍ നിന്നാണ് വെടിയേറ്റതെന്നും 148 പേര്‍ അസദ് അനുകൂലികളും 125 പേര്‍ സുരക്ഷാ ഉദ്യോഗസ്ഥരുമാണെന്നും സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. ലതാകിയ പ്രവിശ്യയിലെ മിക്ക ഭാഗങ്ങളിലും കുടിവെള്ളവും വൈദ്യുതിയും മുടങ്ങിയെന്നും രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കുപ്രസിദ്ധ കുറ്റവാളികളിലൊരാളെ ജബലയ്ക്ക് സമീപത്ത് വച്ച് പിടികൂടാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ശ്രമിച്ചതാണ് പെട്ടെന്നുള്ള കലാപത്തിന് കാരണമായത്. വിവരമറിഞ്ഞെത്തിയ അസദ് അനുകൂലികള്‍ സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു.
സിറിയയില്‍ വ്യാപകമാകുന്ന പ്രതികാരക്കൊല മുഖ്യമായും അസദ് അനുകൂലികളായ അലവിയതുകളെയാണ് ലക്ഷ്യമിടുന്നത്. സുന്നി മുസ്ലിം വിഭാഗക്കാരായ തോക്കുധാരികളാണ് അസദ് അനുകൂലികളെ തിരഞ്ഞ് പിടിച്ച് വെടിവച്ച് കൊന്നുകളഞ്ഞത്. അസദിനെ അട്ടിമറിക്കാന്‍ നേതൃത്വം നല്‍കിയതും ഇക്കൂട്ടരാണ്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ തെരുവില്‍ കിടക്കുകയാണെന്നും 100 മീറ്റര്‍ മാത്രമകലെ തോക്കുധാരികളുണ്ടെന്നും കൊല്ലപ്പെട്ട അസദ് അനുകൂലികളുടെ വീടുകള്‍ അഗ്നിക്കിരയാക്കിക്കഴിഞ്ഞുവെന്നും ദൃക്സാക്ഷികളിലൊരാള്‍ വെളിപ്പെടുത്തിയതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആളുകള്‍ ഏത് വിഭാഗക്കാരെന്നറിയാന്‍ തിരിച്ചറിയല്‍ രേഖ പരിശോധിച്ചതിന് പിന്നാലെയാണ് നിറയൊഴിക്കുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.
Relatives and neighbours mourn during the funeral procession for four Syrian security force members killed in clashes with loyalists of ousted President Bashar Assad in coastal Syria, in the village of Al-Janoudiya, west of Idlib, Saturday, March 8, 2025. (AP Photo/Omar Albam)
അസദ് അനുകൂലികളില്‍ നിന്ന് സിറിയയുടെ ഭൂരിഭാഗം പ്രദേശങ്ങളും തിരികെ പിടിച്ചെന്നാണ് സര്‍ക്കാര്‍ അനുകൂലികള്‍ അവകാശപ്പെടുന്നത്. സിറിയയിലെ അക്രമ സംഭവങ്ങളെ ഫ്രാന്‍സ് അപലപിച്ചു. സാധാരണ ജനങ്ങളുടെ ജീവിക്കാനുള്ള അവകാശങ്ങളാണ് കവര്‍ന്നെടുക്കപ്പെടുന്നതെന്നും രാജ്യാന്തര പ്രതിഷേധം ഉയര്‍ന്ന് വരണമെന്നും ഫ്രാന്‍സിലെ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.