യുഎസ് മലയാളി സമൂഹത്തിനായി സാംസ്കാരിക, സാമൂഹിക പ്രവർത്തനങ്ങൾ എന്ന ലക്ഷ്യത്തോടെ "ഗോൾഡൻ സ്റ്റേറ്റ് കെരളൈറ്റ്സ്" എന്ന സംഘടന കാലിഫോർണിയ ബേയില്‍ രൂപീകരിച്ചു.
സംഘടനയുടെ ഉദ്ഘാടനം സാമൂഹിക സാംസ്കാരിക മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തിൽ നടന്നു. ഉദ്ഘാടനത്തിന്‍റെ ഭാഗമായി സംഗീത നിശയും കുട്ടികളുടെ നാടകവും മറ്റു കലാപരിപാടികളും അരങ്ങേറി. മലയാളി സമൂഹത്തിന്റെ പുരോഗതി ലക്ഷ്യമാക്കി രൂപീകരിച്ച സംഘടന സാംസ്കാരിക പരിപാടികൾ, സാമൂഹിക സേവനങ്ങൾ എന്നിവക്ക് പ്രാധാന്യം നൽകും.
സംഘടനാ പ്രസിഡന്‍റായി അജീഷ് സോമനെയും , സെക്രട്ടറി ആയി സുദീപ് നായരെയും, ട്രഷററായി അരുണിനെയും തിരഞ്ഞെടുത്തു , വൈസ് പ്രസിഡന്‍റുമാരായി ബോബി വർഗീസ്, ടിന അലക്സാണ്ടർ, അനീഷ് നായർ എന്നിവരെ തിരഞ്ഞെടുത്തു എക്സിക്യൂട്ടീവ് അംഗങ്ങളായി പ്രശാന്ത് , ഫെബി, ജിതാ , ഷഫീഖ് , ഹരി, സജിൻ എന്നിവരെ തിരഞ്ഞെടുത്തു. പ്രസിഡന്‍റ് അജീഷ് സംഘടനയുടെ ദൗത്യവും ദർശനവും വിശദീകരിച്ചു. ഭാവിയിൽ സമൂഹത്തിന് ഗുണം ചെയ്യുന്ന നിരവധി പദ്ധതികൾ നടപ്പിലാക്കാനാണ് സംഘടനയുടെ ഉദ്ദേശ്യം.
മികച്ച പ്രതികരണത്തിനും അംഗങ്ങളുടെ മികച്ച പങ്കാളിത്തത്തിനും അർഹമായ നന്ദി അറിയിച്ച സംഘടന, കൂടുതൽ മലയാളികളെ ഉൾപ്പെടുത്തി സമൂഹത്തിന് സംഭാവന ചെയ്യാൻ പ്രതിജ്ഞാബദ്ധമാണെന്ന് പറഞ്ഞു.