പത്തുദിവസമായി ആശുപത്രിയില്‍ കഴിയുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ ഗുരുതരാവസ്ഥയില്‍ തുടരുന്നു. ഇന്നലെ ശ്വാസസംബന്ധമായ പ്രശ്നങ്ങളുണ്ടായെങ്കിലും ഓക്സിന്‍ നല്‍കിയുള്ള ചികില്‍സയിലൂടെ സ്ഥിതി നിയന്ത്രണവിധേയമായി.
അതേസമയം വൃക്കസംബന്ധമായ നേരിയ പ്രശ്നങ്ങളുണ്ടെന്നും വത്തിക്കാന്‍ പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിന്‍ പറയുന്നു. മാര്‍പാപ്പയ്ക്ക് ഓക്സിജന്‍ നല്‍കുന്നത് തുടരുകയാണ്. മാര്‍പാപ്പ പൂര്‍ണബോധവാനെന്നും കുര്‍ബാനയില്‍ പങ്കെടുത്തെന്നും വത്തിക്കാന്‍ അറിയിച്ചു.