ഹമാസ് എല്ലാ ബന്ദികളെയും തിരിച്ചയച്ചില്ലെങ്കിൽ ഗാസയിലെ നരക കവാടം തുറക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രയേലും ഹമാസും തമ്മിലുള്ള സംഘര്‍ഷത്തില്‍ രാജ്യം കടുത്ത നിലപാടിലേക്ക് പോകുമെന്ന സൂചനയാണ് നെതന്യാഹു നൽകിയത്.
“ഞങ്ങൾക്കൊരു പൊതു തന്ത്രമുണ്ട്. എല്ലാ തന്ത്രങ്ങളും പൊതുജനങ്ങളുമായി പങ്കിടാനാകില്ല. നരകത്തിന്‍റെ കവാടങ്ങൾ എപ്പോൾ തുറക്കപ്പെടും എന്നതുൾപ്പെടെ.. ഞങ്ങളുടെ എല്ലാ ബന്ദികളെയും വിട്ടയച്ചില്ലെങ്കിൽ അവർ തീർച്ചയായും ചെയ്യും, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ റീജിയണല്‍ ടൂറിന്‍റെ ഭാഗമായി ജെറുസലേമില്‍ നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് പ്രതികരണം
ഹമാസിനെ സൈനികമായും രാഷ്ട്രീയമായും തകർക്കുമെന്ന നിലപാടും നെതന്യാഹു ആവര്‍ത്തിച്ചു. 'ഹമാസിന്റെ സൈനിക ശേഷിയും ഗാസയിലെ ഭരണവും ഇല്ലാതാക്കും. എല്ലാ ബന്ദികളെ ഞങ്ങൾ തിരികെ കൊണ്ടുവരും, ഗാസ ഇനി ഒരിക്കലും ഇസ്രായേലിന് ഭീഷണിയാകില്ലെന്ന് ഉറപ്പാക്കും' എന്നും നെതന്യാഹു പറഞ്ഞു. ഇസ്രയേലിന്‍റെ ലക്ഷ്യത്തിന് യുഎസ് പിന്തുണയെ പറ്റിയും അദ്ദേഹം സംസാരിച്ചു.
ഭാവിയിലെ സംഘർഷങ്ങൾ തടയാൻ ഹമാസിനെ ഉന്മൂലനം ചെയ്യണമെന്ന് മാർക്കോ റൂബിയോ പറഞ്ഞു. ഹമാസിന് സൈന്യമായോ സർക്കാറായോ തുടരാൻ സാധിക്കില്ല. അവരെ ഉന്മൂലനം ചെയ്യണം എന്നായിരുന്നു റൂബിയോയുടെ വാക്കുകള്‍.
ഒന്നാം ഘട്ട വെടിനിര്‍ത്തല്‍ അവസാനിക്കാന്‍ രണ്ടാഴ്ച മാത്രം ബാക്കിയിരിക്കെയാണ് ഇത്തരം പരാമര്‍ശങ്ങളെന്നതാണ് ശ്രദ്ധേയം. രണ്ടാം ഘട്ടത്തില്‍ ബാക്കിയുള്ള കൂടുതല്‍ ബന്ദികളെ വിട്ടയക്കേണ്ടതായിട്ടുണ്ട്. അതേസമയം, ശാശ്വതമായ പ്രശ്ന പരിഹാര കരാര്‍, ഇസ്രായേൽ സേനയെ പിൻവലിക്കൽ എന്നിവയെക്കുറിച്ച് ഇതുവരെ ചർച്ചകൾ നടന്നിട്ടില്ല.