In this photo released by Xinhua News Agency, an aerial drone photo shows the site of a landslide in Jinping Village, Junlian County in the city of Yibin, southwest China's Sichuan Province, Saturday Feb. 8, 2025. (Zeng Li/Xinhua via AP)

In this photo released by Xinhua News Agency, an aerial drone photo shows the site of a landslide in Jinping Village, Junlian County in the city of Yibin, southwest China's Sichuan Province, Saturday Feb. 8, 2025. (Zeng Li/Xinhua via AP)

TOPICS COVERED

ചൈനയിലെ തെക്കുപടിഞ്ഞാറൻ സിചുവാൻ പ്രവിശ്യയിൽ ശനിയാഴ്ചയുണ്ടായ വൻ മണ്ണിടിച്ചിലിൽ 29 പേരെ കാണാതായി. ഏതാണ് പത്തു വീടുകളെങ്കിലും മണ്ണിടിയിലായെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. അപകടത്തെ തുടര്‍ന്ന് സമഗ്രമായ അന്വേഷണത്തിന് ചൈനീസ് സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. 

അഗ്നിശമന സേനാംഗങ്ങൾ ഉൾപ്പെടെ നൂറുകണക്കിന് രക്ഷാപ്രവർത്തകരെ സ്ഥത്ത് വിന്യസിച്ചതായി സര്‍ക്കാറിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എപി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. രണ്ടു പേരെ പരിക്കുകളോടെ മണ്ണിനടിയില്‍ നിന്ന് ജീവനോടെ പുറത്തെടുതായും റിപ്പോര്‍ട്ടുകളുണ്ട്. പ്രദേശത്തെ 200 ഓളം വരുന്ന താമസക്കാരെ സുരക്ഷിത പ്രദേശങ്ങളിലേക്ക് മാറ്റിയിരിക്കുകയാണ്. ഒരു നിർമ്മാണ കേന്ദ്രവും മണ്ണിനടിയില്‍ കുടുങ്ങിയിട്ടുണ്ട്.

2024 ന്‍റെ പകുതി മുതല്‍ മലമുകളില്‍ നിന്നും പാറകള്‍ താഴേക്കു പതിക്കാന്‍ തുടങ്ങിയിരുന്നെന്നും ചിലപ്പോൾ പടക്കം പൊട്ടുന്നത് പോലെയുള്ള ശബ്ദങ്ങള്‍ ഉണ്ടാകാറുള്ളതായും പ്രദേശവാസികള്‍ പറയുന്നു. സംഭവത്തെ തുടര്‍ന്ന് ജിയോളജിസ്റ്റുകള്‍ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. എങ്കിലും കാരണം കണ്ടെത്താനോ പ്രദേശവാസികളുടെ ആശങ്കകള്‍ക്ക് പരിഹാരം കണ്ടെത്താനോ സാധിച്ചിരുന്നില്ല. കൂടുതൽ ദുരന്തങ്ങൾ തടയുന്നതിനായി ചുറ്റുമുള്ള പ്രദേശങ്ങളിലെ ഭൂമിശാസ്ത്രപരമായ അപകടങ്ങളെക്കുറിച്ച് അന്വേഷിക്കാനും അപകടസാധ്യതയുള്ള പ്രദേശങ്ങളിലെ താമസക്കാരെ ഒഴിപ്പിക്കാനും ഉത്തരവിട്ടിട്ടുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 80 ദശലക്ഷം യുവാൻ (ഏകദേശം 11 ദശലക്ഷം ഡോളർ) സര്‍ക്കാര്‍ അനുവദിച്ചു കഴിഞ്ഞു.

ENGLISH SUMMARY:

A massive landslide struck Sichuan Province, China, burying at least 10 homes and leaving 29 people missing. Over 200 residents have been evacuated, and hundreds of rescue workers are deployed. The Chinese government has launched an investigation and allocated 80 million yuan for relief efforts.