ചൈനയില്‍ ചൂടു കിട്ടാന്‍ യുവതി ഹീറ്റ് ലാമ്പിനടിയില്‍ വച്ച കോഴിക്കുഞ്ഞ് ചത്തു. ഉയർന്ന താപനിലയില്‍ കത്തിയെരിഞ്ഞു പോകുകയായിരുന്നു. ഷെജിയാങ് പ്രവിശ്യയിലെ ഹാങ്‌ഷൗവിലാണ് സംഭവം. കഴിഞ്ഞ മാസമാണ് സംഭവം. കോഴിക്കുഞ്ഞിന്‍റെ ആരോഗ്യത്തില്‍ ആശങ്ക തോന്നിയതോടെയാണ് യുവതി കുറച്ച് ചൂടുകിട്ടിക്കോട്ടെ എന്ന് കരുതി ഹീറ്റ ലാമ്പ് ഉപയോഗിച്ചതെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
യാങ് എന്ന യുവതിയാണ് ഇൻകുബേഷൻ മെഷീൻ ഉപയോഗിച്ച് വിരിയിച്ചെടുത്ത കോഴിക്കുഞ്ഞിനെ ഹീറ്റ് ലാമ്പിനടിയില്‍ വച്ചത്. കോഴിക്കുഞ്ഞിന്‍റെ ആരോഗ്യത്തിനായി അല്‍പം ചൂട് കിട്ടിക്കോട്ടെ എന്ന് വിചാരിച്ചാണ് യുവതി ഹീറ്റര്‍ ലാമ്പ് വാങ്ങിയത്. ഉയർന്ന താപനിലയില്‍ കുഞ്ഞിനെ വിളക്കിനടിയില്‍ വച്ച് തൂവാല കൊണ്ട് മൂടുകയായിരുന്നു. സ്ഥലത്തു നിന്ന് മാറിയ യാങ് അരമണിക്കൂറിനുള്ളിൽ കരിഞ്ഞ ഗന്ധം വരുന്നത് ശ്രദ്ധിച്ചാണ് വീണ്ടും ചെന്നുനോക്കുന്നത്. ഈ സമയം കൊണ്ട് ചൂടു സഹിക്കാനാകാതെ കോഴിക്കുഞ്ഞ് ചത്തിരുന്നു. കത്തിക്കരിഞ്ഞ നിലയിലായിരുന്നു കോഴിക്കുഞ്ഞ്.
സംഭവത്തെ തുടര്‍ന്ന് വിഷമത്തിലായ യുവതി വീണ്ടും മുട്ട വാങ്ങി കോഴിക്കുഞ്ഞിനെ വിരിയിക്കുമെന്നും അതിനെ നന്നായി വളര്‍ത്തുമെന്നും പ്രതിജ്ഞയെടുത്തിരിക്കുകാണ്. അതേസമയം, ജനുവരിയില്‍ ടെക്സാസിൽ കോഴിക്കൂട്ടിൽ ഹീറ്റ് ലാമ്പില്‍ നിന്ന് തീപടര്‍ന്ന് കോഴികളൊന്നാകെ ചത്തൊടുങ്ങിയിരുന്നു. ഓണ്‍ ചെയ്ത് വെറും മൂന്ന് മണിക്കൂറിനകമാണ് തീപിടുത്തമുണ്ടായത്. അമേരിക്കയിലെ ഹുബർ റോഡില്‍ ഹീറ്റ് ലാമ്പില്‍ നിന്ന് തീപടര്‍ന്ന് ഗാരേജ് തീപിടിച്ചിരുന്നു. നായ്ക്കള്‍ക്ക് ചൂടു ലഭിക്കാന്‍ വേണ്ടിയായിരുന്നു ഹീറ്റിങ് ലാമ്പ് സ്ഥാപിച്ചിരുന്നത്. എന്നാല്‍ തീപിടുത്തത്തില്‍ നായ്ക്കളും ചത്തിരുന്നു. ഒരു കാറും പൂർണ്ണമായും കത്തി നശിച്ചു.