chabahar-port

TOPICS COVERED

ട്രംപിന്റെ തീരുവ ഭീഷണിയില്‍പെട്ട് ഇന്ത്യ ശ്വാസം മുട്ടുകയാണ്., അതിലെ ഒരു അടി കൂടെ.. അതാണ് ചബാഹര്‍ തുറമുഖ പദ്ധതിയില്‍ നിന്ന് പിന്നോട്ട് പോകാനുള്ള ഇന്ത്യയുടെ ശ്രമം., ഇറാനുമായുള്ള പോരിന് പിന്നാലെയാണ് ട്രംപ് തീരുവ നയങ്ങളില്‍ വന്‍മാറ്റം വരുത്തിയത്. ഇത് ഇന്ത്യ അടക്കം പല രാജ്യങ്ങള്‍ക്കുമുള്ള ഇരുട്ടടിയായി. ഇറാനോടുള്ള ട്രംപിന്റെ കലഹം രൂക്ഷമായതോടെ ഇന്ത്യ ഇറാനിലെ ചബാഹര്‍ പദ്ധതി അവസാനിപ്പിക്കാനൊരുങ്ങുന്നു എന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇന്ത്യയുടെ വന്‍ നിക്ഷേപത്തില്‍ ഇറാനില്‍ പടത്തുയര്‍ത്തിയ ചബാഹര്‍ പദ്ധതി ഉപേക്ഷിക്കുന്നത് ഇന്ത്യയ്ക്ക് അത്ര ഗുണകരമാകില്ല , കാരണമെന്തെന്ന് നോക്കാം.

പാക്കിസ്ഥാനിലെ ചൈനയുടെ ഗ്വാദര്‍ തുറമുഖത്തിനുള്ള ഇന്ത്യയുടെ ഉശിരന്‍ മറുപടി അതാണ് ഇറാനിലെ ഇന്ത്യന്‍ നിയന്ത്രണത്തിലുള്ള ചബാഹര്‍ തുറമുഖം. 10 വര്‍ഷം പിന്നിട്ട ഇറാനുമായുള്ള ഈ സഹകരണത്തിലാണ് യുഎസ് – ഇന്ത്യ വ്യാപാര കരാറോടെ വീണ്ടും വിള്ളലുകള്‍ വീണിരിക്കുന്നത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി 100 കോടി രൂപയാണ് പ്രതിവര്‍ഷം ഇന്ത്യ, ചബാഹര്‍ തുറമുഖ വികസനത്തിനായി മാറ്റിവയ്ക്കുന്നത്. എന്നാല്‍ യുഎസ് തീരുവ ഭീഷണി പേടിച്ചിട്ടാകണം കഴിഞ്ഞ ബജറ്റില്‍ ചബാഹര്‍ വികസനത്തിനായി ഇന്ത്യ ഒരുരൂപപോലും നീക്കിവച്ചിരുന്നില്ല. ഇതോടെ ചൈനക്കെതിരായ ഇന്ത്യയുടെ നിര്‍ണായക മേഖലയിലെ പ്രവര്‍ത്തനമാണ് പ്രതിസന്ധിയിലാകുന്നത്.

പാക്കിസ്ഥാനില്‍ പണമിറക്കി ഗ്വാദര്‍ തുറമുഖം നിര്‍മിച്ച ചൈനീസ് തന്ത്രത്തിനുള്ള മറുതന്ത്രമായാണ് 2003 ല്‍ ഇന്ത്യ ഇറാനില്‍ ചബാഹര്‍ പദ്ധതി ആരംഭിക്കുന്നത്. ചൈനയുടെ ഗ്വാദര്‍ പദ്ധതിക്കുള്ള ഒരൊന്നാന്തരം മറുപടി. ഇറാനിന്റെ ദക്ഷിണ കിഴക്കന്‍ മേഖലയിലാണ് ഇന്ത്യയുടെ തന്ത്രപ്രധാനമായ ചബാഹര്‍ സ്ഥിതിചെയ്യുന്നത്. പാക്കിസ്ഥാനെ തൊടാതെ അഫ്ഗാനിലേക്കും മധ്യേഷ്യയിലേക്കുമുള്ള ഇന്ത്യയുടെ കവാടം . പാക്കിസ്ഥാനിലെ ഗ്വാദര്‍ തുറമുഖത്ത് നിന്ന് 170 കി.മീ അകലെയാണ് ഇറാനിലെ ഇന്ത്യയുടെ ചബാഹര്‍ തുറമുഖം. 10 വര്‍ഷം കൊണ്ട് ആയിരം കോടിയിലേറെ തുക ഇന്ത്യ ചബാഹറിനായി ഇറാനില്‍ ചെലവഴിച്ചെന്നാണ് റിപ്പോര്‍ട്ട്.

2024 ല്‍ ചബാഹറിനായി പണം അനുവദിക്കാഞ്ഞതിലൂടെ ഇന്ത്യയുടെ പിന്‍വാങ്ങല്‍ നീക്കം വ്യക്തമാണ്. യുഎസിന്റെ തീരുവ ഭീഷണിക്ക് വഴങ്ങി ഇറാനിലെ പദ്ധതിക്ക് ഇന്ത്യ പൂട്ടിടാനൊരുങ്ങുന്നെന്നാണ് സൂചന. ഒരു പക്ഷെ ഇന്ത്യയുടെ തീരുമാനം ചൈനയ്ക്കും പാക്കിസ്ഥാനും ആശ്വാസമാകുമെങ്കിലും ഈ നീക്കം താല്‍ക്കാലികമായിരിക്കുമെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. ഇക്കാര്യത്തില്‍ ചബാഹറിനെ അങ്ങനങ്ങ് വിട്ടുകളയാതെ യുഎസിനെ അനുനയിപ്പിച്ച് പദ്ധതിയില്‍ തുടരാനാകുമെന്ന പ്രതീക്ഷയും ഇന്ത്യക്കുണ്ട്.

ENGLISH SUMMARY:

India's Chabahar Port project is facing significant challenges due to US tariff threats and strained Iran-US relations. India is reconsidering its investment in the Chabahar project, which was a strategic counter to China's Gwadar Port.