ചിക്കനില്ല, ആനയിറച്ചിയായാലോ? എന്നാല്‍ പോരട്ടെ രണ്ടു പ്ലേറ്റ് എന്ന് പറയാന്‍ പറ്റുന്ന രണ്ട് രാജ്യങ്ങളുണ്ട്. നമീബിയയും, സിംബാബ്‌വെയും. കാട്ടാന ആക്രമണങ്ങള്‍ പതിവായ ഇന്ത്യയിയില്‍ ഇങ്ങനെയൊന്ന് ചിന്തിച്ചാല്‍ തന്നെ ജയില്‍ ചിക്കന്‍ ഉറപ്പ്.
വരള്‍ച്ചയും ആനയിറച്ചിയും
ചിരിത്രത്തിലെ ഏറ്റവും വലിയ വരള്‍ച്ചയിലൂടെ കടന്നുപോകുന്ന നമീബിയക്ക് വിശന്നുമരിക്കുന്ന ജനങ്ങളെ രക്ഷിക്കാന്‍ മറ്റു മാര്‍ഗങ്ങളില്ലായിരുന്നു. കാട്ടിലാണെങ്കില്‍ ആനകള്‍ പരിധഇയുടെ പതിന്‍മടങ്ങും. പട്ടിണിക്കു പുറമേ നാടിറങ്ങുന്ന ആനകളുടെ ആക്രമണം കൂടിയായതോടെ ജനം പൊറുതിമുട്ടി. പലയിടങ്ങളിലും രഹസ്യമായി ആനവേട്ടയും ആനയിറച്ചി വില്‍പനയും തുടങ്ങി. എങ്കിലും ആനവേട്ട നിയമപരമാക്കാന്‍ നമീബിയ തുടക്കത്തിലൊന്നു മടിച്ചു. രാജ്യത്തെ ഭക്ഷ്യശേഖരം തീര്‍ന്നപ്പോള്‍ വന്യജീവികളെ കൊന്നുതിന്നാനുള്ള അനുവാദം നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായി. ആന, ഹിപ്പൊപ്പൊട്ടമസ്, കാട്ടുപോത്ത്, സിബ്രാ തുടങ്ങിയ മൃഗങ്ങളെ കൊന്നുതിന്നാല്‍ 2024 സെപ്റ്റംബറില്‍ അനുവാദം നല്‍കി. വിവിധ ജനകീയ കൂട്ടായ്മകള്‍ക്ക് വനത്തിനുള്ളില്‍ കയറി വേട്ടയാടാനും ഇറച്ചി വീതംവച്ച് വിതരണംചെയ്യാനും ലൈസന്‍സ് നല്‍കി. ആദ്യഘട്ടത്തില്‍ 723 വന്യജീവികളെ വേട്ടയാടാനായിരുന്നു അനുവാദം. ഇതില്‍ 86 കാട്ടാനകളും ഉള്‍പ്പെടും.
ആനയിറച്ചിക്ക് വന്‍ ഡിമാന്‍റ്
പരസ്യമായി ആനവേട്ട തുടങ്ങിയെങ്കിലം ആന ഇറച്ചി പക്ഷെ സുലഭമല്ല. കരിഞ്ചന്തയില്‍ പോകുന്ന ആനയിറച്ചി സമ്പന്നരുടെ തീന്‍മേശകളിലാണ് അധികവുമെത്തുന്നത്.
നമീബിയയുടെ വഴിയെ സിംബാബ്‌വെയും
നമീബിയയുടെ ചുവടുപിടിച്ചാണ് സിംബാബ്വേയും കാട്ടാന ഉള്‍പ്പെടെയുള്ള വന്യമൃഗവേട്ടയ്ക്ക് അനുവാദനം നല്‍കിയത്. 55000 കാട്ടാനകളെ ഉള്‍കൊള്ളാന്‍ കഴിയുന്ന സിംബാബ്‌വെന്‍ കാടുകളില്‍ 85000 കാട്ടാനകളുണ്ടെന്നാണ് കണക്ക്. ആദ്യഘട്ടത്തില്‍ 200 കാട്ടാനകളെ വേട്ടയാടാനാണ് അനുവാദം. ഒപ്പം മറ്റ് കാട്ടുമൃഗങ്ങളെയും