ഇറക്കുമതിച്ചുങ്കത്തില്‍ പരസ്പരം പോരടിച്ച് അമേരിക്കയും കാനഡയും. ഇറക്കുമതിച്ചുങ്കത്തില്‍ നിന്ന് ഒഴിവാക്കാന്‍ കാനഡയ്ക്ക് ഡോണ‍ള്‍ഡ് ട്രംപ് പുതിയ വാഗ്ദാനം മുന്നോട്ടുവച്ചു. യുഎസിന്‍റെ അന്‍പത്തൊന്നാമത് സംസ്ഥാനമായാല്‍ ഇറക്കുമതിച്ചുങ്കം ഒഴിവാക്കാമെന്നാണ് വാഗ്ദാനം. കാനഡയില്‍ നിന്ന് യുഎസിന് ഒന്നും വേണ്ടെന്നും ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. ഇതിനിടെ അമേരിക്ക ഏര്‍പ്പെടുത്തിയ 25 ശതമാനം ഇറക്കുമതി ചുങ്കത്തിന് ബദലായി കാനഡയുടെ തദ്ദേശീയ ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആഹ്വാനം ചെയ്തു

കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക 25ശതമാനം തീരുവയാണ് അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയത്. കാനഡയിൽ നിന്ന് അമേരിക്കയിലേക്ക് വരുന്ന എണ്ണ ഉത്പന്നങ്ങള്‍ക്ക് പത്തു ശതമാനവും ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തി. ചൈനിയിൽ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് പത്ത് ശതമാനം ഇറക്കുമതി തീരുമാനവും ഏര്‍പ്പെടുത്തി. അതേസമയം, അമേരിക്കയുടെ പുതിയ തീരുമാനത്തിൽ പെട്ടെന്ന് ഒരു തീരുമാനം എടുക്കില്ലെന്നാണ് മെക്സിക്കോ വ്യക്തമാക്കിയത്. പുതിയ തീരുമാനത്തോട് ചൈന ഇതുവരെ പ്രതികരിച്ചിട്ടില്ല.

ENGLISH SUMMARY:

The United States and Canada are engaged in a dispute over import tariffs, leading to tensions between the two countries. Both nations have imposed duties on each other's goods, affecting trade relations. The disagreement stems from differences in policies and economic interests, with each side defending its stance.