എന്തിനും ഏതിനും ഡ്യൂപ്പിക്കേറ്റ് കിട്ടുന്ന ഇടമാണ് ചൈന. ഇപ്പോഴിത കടുവയ്ക്ക് തന്നെ ഒരു ഡ്യൂപ്പിനെയിറക്കി വാര്‍ത്തകളില്‍ നിറയുകയാണ് ചൈനയിലെ മൃഗശാല. ചൗ ചൗ ഇനത്തിൽപ്പെട്ട നായ്ക്കുട്ടികളെയാണ് കടുവകളെപ്പോലെ പെയിന്‍റടിപ്പിച്ച് നിര്‍ത്തിയത്.
സന്ദര്‍ശകരെ കബളിപ്പിച്ചതിന് ചൈനീസ് മൃഗശാലയ്‌ക്കെതിരേ നേരത്തെ സോഷ്യൽ മീഡിയയിൽ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. തായ്ഷൗവിലെ ക്വിന്‍ഹു ബേ ഫോറസ്റ്റ് അനിമല്‍ കിംഗ്ഡം എന്ന മൃഗശാലയ്‌ക്കെതിരേയാണ് വിമര്‍ശനം ഉയര്‍ന്നത്. ചൗ ചൗ നായക്കുട്ടികളെ കടുവകളെപ്പോലെ പെയിന്റ് അടിച്ച് നിറുത്തുകയായിരുന്നുവെന്ന് മൃഗശാല അധികൃതർ സമ്മതിച്ചു.
കടുവകളെപ്പോലെ പെയിന്‍റ് അടിച്ച നായ്ക്കുട്ടി മൃഗശാലയ്ക്കുള്ളില്‍ ഓടി കളിക്കുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇത് കടുവക്കുട്ടിയല്ല മറിച്ച് നായക്കുട്ടിയാണെന്ന് സോഷ്യല്‍ മീഡിയ വേഗത്തില്‍ തിരിച്ചറിഞ്ഞിരുന്നു. പ്രാദേശിക മാധ്യമങ്ങള്‍ സംഭവം ഏറ്റെടുത്തതോടെ അത് കടുവക്കുട്ടികളല്ല, മറിച്ച് നായ്ക്കുട്ടികളാണെന്ന് ക്വിന്‍ഹു ബേ ഫോറസ്റ്റ് അനിമല്‍ കിംഗ്ഡം അധികൃതര്‍ സമ്മതിച്ചു.